
ഐപിഎൽ; പഞ്ചാബിനെ കിംഗ്സിനെ തകർത്ത് സൺറൈസേഴ്സ് ഹൈദ്രബാദ്
പ്ലേ ഓഫിന് മുമ്പുള്ള അവസാന മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെ നാല് വിക്കറ്റിന് തകർത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ്. ഓപ്പണർ അഭിഷേക് ശർമയുടെയും ഹെൻഡ്രിച്ച് ക്ലാസന്റേയും വെടിക്കെട്ട് പ്രകടനങ്ങളാണ് ഹൈദരാബാദിന് തകർപ്പൻ ജയം സമ്മാനിച്ചത്. പഞ്ചാബ് ഉയർത്തിയ 215 റൺസ് വിജയ ലക്ഷ്യം ഹൈദരാബാദ് അഞ്ച് പന്ത് ബാക്കി നിൽക്കേ മറികടന്നു. മറുപടി ബാറ്റിങ്ങിൽ ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ കൂറ്റനടിക്കാരൻ ട്രാവിസ് ഹെഡ്ഡിന്റെ കുറ്റി തെറിപ്പിച്ച് അർഷദീപ് സിങ് ഹൈദരാബാദിനെ ഞെട്ടിച്ച് കളഞ്ഞു. എന്നാൽ സമ്മർദമേതുമില്ലാതെ കളിച്ച അഭിഷേക്…