
ഐപിഎല്ലിൽ വിജയക്കുതിപ്പ് തുടർന്ന് ബെഗളൂരു റോയൽ ചലഞ്ചേഴ്സ് ; ഗുജറാത്തിനെ തകർത്തത് 9 വിക്കറ്റിന്
ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഉഗ്രൻ തിരിച്ചുവരവ്. ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു മറികടന്നു. 41 പന്തിൽ നിന്നും ഐ.പി.എല്ലിലെ കന്നി സെഞ്ച്വറി നേടിയ വിൽ ജാക്സും 44 പന്തിൽ 70 റൺസെടുത്ത കോഹ്‍ലിയുമാണ് ബെംഗളൂരുവിന്റെ തേരു തെളിച്ചത്. 10 കളികളിൽ നിന്നും ആർ.സി.ബിയുടെ മൂന്നാം വിജയവുമായി ആർ.സി.ബി പോയന്റ് സമ്പാദ്യം ആറായി ഉയർത്തി. പത്തു കളികളിൽ നിന്നും ആറാംതോൽവി ഏറ്റുവാങ്ങിയ…