
ആർസിബിയെ വീഴ്ത്തി ചെന്നൈ: ആറ് വിക്കറ്റ് ജയം
റോയൽ ചലഞ്ചേഴ്‌സ് ബം?ഗളൂരുവിനെതിരെ വമ്പൻ വിജയവുമായി ഐപിഎല്ലിന് തുടക്കമിട്ട് ചെന്നൈ സൂപ്പർകിങ്‌സ്. ആറ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആർസിബി 174 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തിൽ 18.4 ഓവറിൽ വിജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോർ ആർസിബി 20 ഓവറിൽ 173-6, സി എസ് കെ 18.4 ഓവറിൽ 176-4. ആദ്യം ബാറ്റ് ചെയ്ത ആർസിബി മികച്ച രീതിയിലാണ് കളി ആരംഭിച്ചത്. ഫാഫ് ഡുപ്ലേസിയും വിരാട്എ കോഹ്ലിയും ചേർന്ന്…