ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പാക്കാൻ ഹൈദരാബാദ്; ആധികാരിക വിജയത്തോടെ മടങ്ങാൻ ഗുജറാത്ത്

ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പാക്കാനുള്ള പോരിലാണ് ടീമുകൾ. ഇതിനായി ഇന്ന് കളത്തിലി‌റങ്ങുന്നത് ​സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് മത്സരം. ഹൈദരാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി. ജയിച്ചാൽ ഹൈദരാബാദിന് പ്ലേ ഓഫ് ഉറപ്പിക്കാനാവും ഒപ്പം രാജസ്ഥാനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്താനും സാധിക്കും. 14 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഹൈദരാബാദ്, ഡല്‍ഹി കാപിറ്റല്‍സ്, 12 പോയിന്റ് വീതമുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നി ടീമുകളാണ് പ്ലേ ഓഫ്നായി കിടപ്പിടിക്കുന്നത്. എന്നാൽ കുറഞ്ഞ…

Read More

പ്ലേ ഓഫിൽ ആര്; ഐപിഎല്ലിൽ ഇന്ന് ലഖ്‌നൗവിനും ഡല്‍ഹിക്കും നിർണായക മത്സരം

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി കാപിറ്റല്‍സ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. പ്ലേ ഓഫ് സാ‌ധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം ജയിച്ചെ കഴിയു. ഡൽ​ഹിക്കിപ്പോഴും സാധ്യതയുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റ് നോക്കുമ്പോൾ പുറത്തായ നിലയിലാണ്. 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ആറാം സ്ഥാനത്തുള്ള ഡല്‍ഹി ഇന്ന് തോറ്റാൽ പ്ലേ ഓഫ് കാണാതെ മടങ്ങേണ്ടി വരും. എന്നാൽ ഇന്നത്തെ കളിയിൽ ജയിച്ചാലും ഡൽഹിക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാകില്ല. കൂറ്റന്‍ ജയം നേടിയാല്‍ മാത്രമെ പ്രതീക്ഷയ്ക്ക് വകയുള്ളു. ആ​ദ്യം…

Read More

മാച്ചിന് ശേഷം ആരാധകർ സ്റ്റേഡിയം വിട്ട് പോകരുതെന്ന് അറിയിപ്പ്! ധോണിയാണോ വിഷയം എന്ന് വൻ ചർച്ച

ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് മുമ്പ് ഒരു അറിയിപ്പുമായി ചെന്നൈ സൂപ്പർ കിംഗ്സ് എത്തിയിരിക്കുകയാണ്. ഇതാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വൻ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. മത്സരത്തിന് ശേഷം ആരാധകരാരും സ്റ്റേഡിയം വിട്ട് പോകരുത് എന്നാണ് സിഎസ്കെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതോടെ ധോണിയെ സംബന്ധിച്ച എന്തോ അറിയിപ്പാണ് വരാനിരിക്കുന്നത് എന്ന് സംശയത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ. ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫിന് യോഗ്യത നേടിയില്ലെങ്കില്‍ ധോണിയുടെ അവസാന ഹോം മത്സരമാകും ഇന്നത്തേത് എന്ന് നി​ഗമനങ്ങളുണ്ട്….

Read More

ഐപിഎൽ ഫൈനലിനു മുമ്പേ ട്വന്‍റി20 ക്കായി ആദ്യ സംഘം കരീബിയന്‍ ദ്വീപുകളിലേക്ക്

ഐപിഎൽ 2024 സീസണിന്റെ ഫൈനൽ നടക്കുന്നതിന് മുമ്പ് തന്നെ ആദ്യ ബാച്ച് താരങ്ങള്‍ കരീബിയന്‍ ദ്വീപുകളിലേക്ക് ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് ടൂര്‍ണമെന്‍റിനായി പറക്കുമെന്ന് റിപ്പോർട്ട്. ‌ട്വന്‍റി20 ക്ക് ഇത്തവണ വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് വേദിയാകുന്നത്. ജൂണില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിന് രണ്ട് സംഘങ്ങളായി യാത്രതിരിക്കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പദ്ധതിയിടുന്നത്. ഐപിഎല്‍ ഫൈനല്‍ നടക്കുന്നത് മെയ് 26നാണ്. ഐപിഎല്ലിൽ പ്ലേഓഫ് മത്സരങ്ങള്‍ കളിക്കാത്ത ടീമുകളിലെ താരങ്ങളടങ്ങുന്ന ആദ്യ സംഘമായിരിക്കും മെയ് 24ാം തീയതി ലോകകപ്പിനായി…

Read More

റണ്‍വേട്ടയിൽ നാലാം സ്ഥാനത്തേക്ക് കുതിച്ച് പരാഗ്, സഞ്ജുവിന് തിരിച്ചടി

ഐപിഎല്ലില്‍ റണ്‍വേട്ടയിൽ രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ് നാലാം സ്ഥാനത്ത്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ 49 പന്തില്‍ നിന്ന് 77 റണ്‍സ് നേടിയതോടെയാണ് പരാഗ് നാലാം സ്ഥാനത്തേക്ക് കയറിയത്. ഇതോടെ 10 മത്സരങ്ങളിൽ (9 ഇന്നിംഗ്‌സ്) നിന്ന് 409 റണ്‍സാണ് പരാ​ഗ് സമ്പാദിച്ചത്. അതേസമയം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു തിരിച്ചടി നേരിട്ടു. ഹൈദരാബാദിനെതിരെ താരം പൂജ്യത്തിന് പുറത്താവുകയായിരുന്നു. ഇപ്പോൾ സഞ്ജു ഒമ്പതാം സ്ഥാനത്താണ്. 10 മത്സരങ്ങളില്‍ 385 റണ്‍സാണ് സഞ്ജു നേടിയത്. സഞ്ജുവിനെ…

Read More

മുംബൈയെ തകർത്ത് രാജസ്ഥാന്‍ റോയല്‍സ്; 9 വിക്കറ്റ് ജയം, പ്ലേ ഓഫിന് അരികെ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 9 വിക്കറ്റ് ജയം. ഇതോടെ രാജസ്ഥാന്‍ പ്ലേ ഓഫിന് അരികിലെത്തി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ 180 റണ്‍സ് വിജയലക്ഷ്യമാണ് ഉയർത്തിയത്. ഇത് 18.4 ഓവറില്‍ തന്നെ രാജസ്ഥാന്‍ മറികടന്നു. 35 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 59 പന്തില്‍ സെഞ്ചുറിയുമായി ഫോമിലെത്തിയപ്പോൾ നായകൻ സഞ്ജു സാംസണ്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 9 വിക്കറ്റ്…

Read More

ആർസിബിയെ വീഴ്ത്തി ചെന്നൈ: ആറ് വിക്കറ്റ് ജയം

റോയൽ ചലഞ്ചേഴ്‌സ് ബം?ഗളൂരുവിനെതിരെ വമ്പൻ വിജയവുമായി ഐപിഎല്ലിന് തുടക്കമിട്ട് ചെന്നൈ സൂപ്പർകിങ്‌സ്. ആറ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആർസിബി 174 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തിൽ 18.4 ഓവറിൽ വിജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോർ ആർസിബി 20 ഓവറിൽ 173-6, സി എസ് കെ 18.4 ഓവറിൽ 176-4. ആദ്യം ബാറ്റ് ചെയ്ത ആർസിബി മികച്ച രീതിയിലാണ് കളി ആരംഭിച്ചത്. ഫാഫ് ഡുപ്ലേസിയും വിരാട്എ കോഹ്ലിയും ചേർന്ന്…

Read More

ഐപിഎല്ലിൽ ധോണിയുടെ അവസാന മത്സരമാകുമോ ഇന്നത്തേത്? മറുപടിയുമായി സൂപ്പര്‍ കിംഗ്‌സ് സിഇഒ

ഐപിഎൽ 17ാം സീസണിന് ചെന്നൈയിൽ ഇന്ന് കൊടിയേറുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നയിക്കാൻ അമരത്ത് ധോണി ഉണ്ടാകില്ല. ഇന്നലെ അപ്രതീക്ഷിതമായാണ് ധോണി ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴി‍ഞ്ഞു എന്ന അറിയപ്പ് വന്നത്. യുവതാരം ഋതുരാജ് ഗെയ്‌ക്‌വാദിനാണ് ധോണി ടീമിന്റെ നായക സ്ഥാനം കൈമാറിയത്. ഇതോടെ ആരാധകരുടെ മനസിൽ ഒരു ആശങ്ക ഉടലെടുക്കുകയായിരുന്നു. സീസണിലെ ആദ്യ മത്സരത്തിന് മുമ്പേ ക്യാപ്റ്റൻസി മാറിയ ധോണി ഈ മത്സരത്തിന് പിന്നാലെ ഐപിഎല്ലിൽ നിന്ന് പിന്മാറുമോ എന്ന ആശങ്കയായിരുന്നു ആരാധകർക്ക്….

Read More

കമന്ററി ബോക്‌സിൽ ഇനി വീണ്ടും ‘സിദ്ദുയിസം’; ഐപിഎല്ലിലൂടെ മടങ്ങിവരവിനൊരുങ്ങി നവ്‌ജ്യോത് സിങ് സിദ്ദു

ഒരു ദശാബ്ദത്തിനു ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കമന്ററി ബോക്‌സിലേക്ക് തിരികെവരാൻ തയാറെടുക്കുകയാണ് മുന്‍ താരം നവ്‌ജ്യോത് സിങ് സിദ്ദു. വരുന്ന ഐ.പി.എല്‍. സീസണില്‍ സിദ്ദു സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റ് ടീമിന്റെ ഭാഗമാവും. 1999 മുതല്‍ 2014-15 വരെ ഈ രംഗത്തു പ്രവർത്തിച്ചിരുന്ന സിദ്ദു ഐ.പി.എലിന്റെ ആദ്യ ഘട്ടങ്ങളിലും കമന്ററി ബോക്‌സിലെ സാനിധ്യമായിരുന്നു. കമന്ററിയിലെ സ്വതസിദ്ധമായ ശൈലികൊണ്ട് സിദ്ദു സ്വീകാര്യനായി. അങ്ങനെ സിദ്ദുയിസം എന്ന വാക്ക് തന്നെ ഉണ്ടായി. ആദ്യ കാലങ്ങളിൽ ഒരു ടൂര്‍ണമെന്റിന് 60-70 ലക്ഷം…

Read More

മക്കൾക്ക് ഐപിഎൽ ഉദ്ഘാടന മത്സരം കാണാൻ ആ​ഗ്രഹം, ടിക്കറ്റ് കിട്ടാൻ സഹായിക്കുമോ എന്ന് ആർ. അശ്വിൻ

മാർച്ച് 22ന് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിന്റെ ഉദ്ഘാടന ചടങ്ങും, ചെന്നൈ സൂപ്പർ കിങ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരവും കാണാൻ തന്റെ മക്കൾക്ക് ആ​ഗ്രഹമുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. എന്നാൽ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണെന്നും താരം എക്സിൽ കുറിച്ചു. അതുകൊണ്ടു തന്നെ ടിക്കറ്റ് ലഭിക്കാനായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ സഹായം അഭ്യർഥിച്ചിരിക്കുകയാണ് അശ്വിൻ. തിങ്കളാഴ്ച മുതലാണ് ഐപിഎൽ ഉദ്ഘാടന മത്സരത്തിന്റെ…

Read More