ഇതെങ്ങനെ സംഭവിച്ചു; ഐപിഎൽ, ഡബ്ല്യുപിഎൽ ഫൈനലുകൾക്ക് അവിശ്വസ്നീയമായ സാമ്യങ്ങൾ

ഐപിഎല്‍ ഫൈനലില്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിച്ചതിന് പിന്നാലെ ഈ സീസണിലെ ഐപിഎല്‍, ഡബ്ല്യുപിഎല്‍ ഫൈനലുകൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടിയ ഐപിഎൽ ഫൈനലും ഈ വര്‍ഷം മാര്‍ച്ച് 17-ന് നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഡല്‍ഹി ക്യാപ്പിറ്റല്‍സും പോരടിച്ച ഡബ്ല്യുപിഎല്‍ ഫൈനലുമായുള്ള സാമ്യങ്ങളാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. ഇരു ഫൈനലുകളിലും ടോസ് നേടിയ ക്യാപ്റ്റന്മാർ ബാറ്റിങ് തിരഞ്ഞെടുത്തു. ഐപിഎല്ലില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ കൊൽക്കത്ത 18.3…

Read More

ഓറഞ്ച് ക്യാപ്പ് കിട്ടിയാലൊന്നും ഐപിഎല്‍ കിരീടം കിട്ടില്ല; കോലിയ്ക്കെതിരെ അംബാട്ടി റായുഡു

ഐപിഎൽ 17ാം സീസണിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയതിന് പിന്നാലെ ഓറഞ്ച് ക്യാപ് നേടിയ ആര്‍സിബി താരം വിരാട് കോലിക്കെതിരെ പരോക്ഷ പരാമർശവുമായി മുന്‍ ഇന്ത്യൻ താരം അംബാട്ടി റായുഡു. അഭിനന്ദനങ്ങള്‍ കൊല്‍ക്കത്ത, സുനില്‍ നരെയ്നും ആന്ദ്രെ റസലിനും മിച്ചല്‍ സ്റ്റാര്‍ക്കിനുമൊപ്പം അവസരത്തിന് ഒത്ത് ഉയര്‍ന്നതിന്. കുറെ വര്‍ഷങ്ങളായി നമ്മള്‍ കാണുന്നതാണിത്, ഓറഞ്ച് ക്യാപ് ഒന്നുമല്ല നിങ്ങള്‍ക്ക് ഐപിഎല്‍ കിരീടം നേടിത്തരുക. അതിന് പകരം ടീമിലെ ഓരോ താരങ്ങളും…

Read More

ഹൈദരാബാദിനെതിരെയുള്ള പോരിൽ ജയിച്ചാൽ സഞ്ജുവിന് ഫൈനൽ മാത്രമല്ല, മറ്റൊരു റെക്കോർഡ് കൂടി

ഐപിഎല്ലിൽ രണ്ടാം ക്വാളിഫയറിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം. ഇന്ന് ഹൈദരാബാദിനെതിരെ ജയിച്ചാൽ ഫൈനലിൽ പ്രവേശിക്കുന്നതിനൊപ്പം മറ്റൊരു നേട്ടം കൂടി രാജസ്ഥാന്‍ നായകൻ സഞ്ജു സാംസണ് നേടാം. രാജസ്ഥാന്‍ റോയല്‍സിന് കൂടുതല്‍ ജയങ്ങള്‍ സമ്മാനിച്ച ക്യാപറ്റൻ എന്ന റെക്കോര്‍ഡാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. 2021 ഐപിഎല്‍ സീസണിലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാകുന്നത്. 2008ലെ ആദ്യ സീസണില്‍ മാത്രമേ രാജസ്ഥാന് കിരീടം നേടാനായൊള്ളു. 2022 ൽ ഫൈനലില്‍ എത്തിയെങ്കിലും കിരീടം നഷ്ടമായി. ഈ സീസണില്‍ കപ്പ്…

Read More

റോയലായി ക്വാളിഫയറിലേക്ക് കുതിച്ച് രാജസ്ഥാൻ; നാലു വിക്കറ്റിന്റെ ജയം; ആര്‍സിബിയുടെ സ്വപ്നങ്ങള‍ക്ക് വിരാമം

ഐപിഎല്ലിൽ വീണ്ടും രാജസ്ഥാൻ മുന്നേറ്റം. എലിമിനേറ്റര്‍ പോരാട്ടത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നാലു വിക്കറ്റിന് തകർത്ത് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് അര്‍ഹത നേടി. 173 റണ്‍സ് വിജയലക്ഷ്യമാണ് ആർസിബി ഉയർത്തിയത്. ഇത് ഒരോവര്‍ ബാക്കി നിര്‍ത്തി ആറ് വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. യശസ്വി ജയ്സ്വാള്‍ 30 പന്തിൽ 45 റണ്‍സെടുത്ത് ടോപ് സ്കോററായി. റിയാന്‍ പരാഗ് 26 പന്തില്‍ 36ഉം ഹെറ്റ്മെയര്‍ 14 പന്തില്‍ 26ഉം റണ്‍സുമെടുത്തു….

Read More

ഐപിഎൽ പ്ലേ ഓഫിൽ ആർസിബി അനായസം ജയിക്കുമെന്ന് സുനിൽ ഗാവസ്കർ; ഏകപക്ഷീയമായ കളിയായിരിക്കും

ഐപിഎല്ലിൽ ആർസിബിയും രാജസ്ഥാൻ റോയൽസും തമ്മിൽ എലിമിനേറ്റർ മത്സരം നടക്കാനിരിക്കെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടാൻ കൂടുതൽ സാധ്യത ബെംഗളൂരുവിനാണെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. മത്സരം ഏകപക്ഷീയമായിരിക്കുമെന്നാണ് ഗാവസ്കറുടെ അഭിപ്രായം. ആർസിബിക്ക് മികച്ച രീതിയിൽ തിരിച്ചടിക്കാൻ സാധിക്കുമെന്നും ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയും വിരാട് കോലിയും മറ്റു താരങ്ങളെ നന്നായി പ്രചോദിപ്പിക്കുന്നവരാണെന്നും, ഇരുവരും നല്ല പ്രകടനം കാഴ്ച്ച വെക്കുന്നുണ്ടെന്നും പറഞ്ഞു. അവസാനം കളിച്ച നാലു മത്സരങ്ങളും രാജസ്ഥാന് നഷ്ടമായിരുന്നു. കൊൽക്കത്തയ്ക്കെതിരായ കളി മഴ മൂലം ഉപേക്ഷിക്കേണ്ടിയും…

Read More

രാജസ്ഥാനെ തോളിലേറ്റി സഞ്ജു സാംസൺ; പ്ലേ ഓഫിൽ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ നേരിടും

ഐപിഎൽ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം. 7:30ന് ആണ് മത്സരം. ഇരു ടീമുകളും നിർണായ പ്ലേ ഓഫ് മത്സരത്തിന് ഇറങ്ങുമ്പോൾ രാജസ്ഥാന്‍ റോയല്‍സിന്‍റെ ബാറ്റിംഗ് പ്രതീക്ഷ മുഴുവനും നായകൻ സഞ്ജു സാംസണിന്റെ ബാറ്റിംഗ്. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ നാട്ടിലേക്ക് മടങ്ങുകയും യശസ്വി ജയ്സ്വാളിന്റെ പ്രകടനത്തിന് മങ്ങൽ ഏൽക്കുകയും ചെയ്തതോടെ സീസണില്‍ രാജസ്ഥാനെ ചുമലിലേറ്റിയത് സഞ്ജുവും റിയാന്‍ പരാഗും ചേര്‍ന്നായിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ആര്‍സിബിക്കെതിരെ എലിമിനേറ്റര്‍ പോരാട്ടത്തിനിറങ്ങുമ്പോഴും സഞ്ജുവിന്‍റെയും പരാഗിന്‍റെ ബാറ്റിം​ഗിൽ…

Read More

മഴ ഇല്ല, പക്ഷേ ഉഷ്ണതരംഗ മുന്നറിയിപ്പ്; ഐപിഎല്‍ ക്വാളിഫയറില്‍ ഇന്ന് ഹൈദരാബാദ് കൊല്‍ക്കത്തയെ നേരിടും

ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങളിലേക്ക് ചുവടുവച്ചിരിക്കുകയാണ്. ഫൈനൽ ചെന്നൈയിലാണെന്നതിനാൽ ക്വാളിഫയറിനും എലിമിനേറ്ററിനും വേദിയാകുന്നത് അഹമ്മദാബാദാണ്. ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദ് കൊല്‍ക്കത്ത പോരാട്ടമാണ്. അവസാന റൗണ്ട് മത്സരങ്ങള്‍ളെല്ലാം മഴയിൽ കുതിർന്നിരുന്നു. എന്നാൽ മഴ ഭീഷണിയില്ലാത്ത ആദ്യത്തെ മത്സരമാണ് ഇന്ന് അഹമ്മദാബാദി നടക്കാൻ പോകുന്നത്. അഹമ്മദാബാദില്‍ ഇന്ന് മഴ പെയ്യാനുള്ള സാധ്യത വിരളമാണെന്നാണ് കാലാവസ്ഥാ പ്രവചനം. വൈകിട്ടോടെ ആകാശം മേഘാവൃതമാകുമെങ്കിലും മഴ പെയ്യാനുള്ള സാധ്യത തീരെ കുറവാണ്. അതേസമയം, ഉഷ്ണ തരംഗത്തിനെതിരെ മുന്നറിയിപ്പുണ്ട്. അന്തരീക്ഷ താപനില 41-42 ഡിഗ്രി സെല്‍ഷ്യസ്…

Read More

ഐപിഎല്ലിൽ ആർസിബിയും ചെന്നൈയും നേർക്കുനേർ; പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ ഇന്നറിയാം

ഐപിഎൽ പ്ലേ ഓഫിലെത്തുന്ന നാലമത്തെ ടീമിനെ ഇന്നറിയാം. ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് 7.30ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം ഇരു ടീമുകൾക്കും നിർണായകമാണ്. ഈ മത്സരത്തിലെ വിജയിയായിരിക്കും പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീം. കൊൽക്കത്തയും രാജസ്ഥാനും ഹൈദരാബാദുമാണ് ഇതുവരെ ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകള്‍. സീസണിന്റെ തുടക്കത്തിൽ തുടരെ തോൽവി ഏറ്റു വാങ്ങിയ ആർസിബി പിന്നീട് ഫോമിലേക്ക് തിരിച്ചു വരികയായിരുന്നു. തുടർച്ചയായ അഞ്ചാം ജയത്തോടെ അവർ പ്ലേ ഓഫിന്…

Read More

കനത്ത മഴ; ഹൈദരാബാദ്-ഗുജറാത്ത് പോരാട്ടം ഉപേക്ഷിച്ചു; ഹൈദരാബാദ് പ്ലേ ഓഫിൽ

കനത്ത മഴയെ തുടർന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ഉപേക്ഷിക്കേണ്ടി വന്നതോടെ ഹൈദരാബാദ് പ്ലേ ഓഫിൽ കയറി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും പിന്നാലെ പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമാണ് ഹൈദരാബാദ്. ഇന്നലെ വൈകിട്ട് പെയ്ത മഴയിൽ പിച്ചും ഔട്ട് ഫീല്‍ഡും നനഞ്ഞു കുതിര്‍ന്നിരുന്നു. ഇതോടെ ടോസ് പോലും സാധ്യമാകാതെയാണ് മത്സരം ഉപേക്ഷിച്ചത്. കളി ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയന്‍റ് പങ്കിട്ടു. 15 പോയിന്റെ ലഭിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇതോടെ പ്ലേ ഓഫിലെത്തുകയായിരുന്നു. ഇതോടെ ഇനി…

Read More

ഐപിഎല്ലിൽ ആര്‍സിബി-സിഎസ്‌കെ പോരിന് തടയിടാൻ മഴ; ബം​ഗളൂരുവിൽ ഓറഞ്ച് അലേര്‍ട്ട്

ബം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശനിയാഴ്ച്ച നടക്കാനിരിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം മഴയെടുക്കാന്‍ സാധ്യത. ഈ മത്സരത്തിൽ ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ ജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിക്കുമായിരുന്നു. എന്നാൽ കനത്ത മഴയാണ് വില്ലനായത്. ഇതോടെ ബംഗളൂരുവില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മത്സരം നടക്കേണ്ട ശനി മുതല്‍ തിങ്കള്‍ വരെയാണ് ഓറഞ്ച് അലേര്‍ട്ട്. ശനിയാഴ്ച്ച 75 ശതമാനം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. അതും ഇടിയോടു കൂടിയ മഴ….

Read More