
6.9 ഇഞ്ച് ഡിസ്‌പ്ലേ, എ.ഐ; അറിയാം ഐഫോൺ 16 സീരീസിന്റെ ഫീച്ചറുകൾ
രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഐഫോൺ 15 സീരീസ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ അടുത്ത പതിപ്പായ ഐഫോൺ 16 സീരീസിനെക്കുറിച്ചുളള ചർച്ചകളാണ് ഇന്റർനെറ്റിൽ ചർച്ചയുയിരിക്കുന്നത്. ഐഫോൺ 16 ലൈനപ്പിന്റെ വരവിന് മാസങ്ങളിനിയും ബാക്കിനിൽക്കെ, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോണിന്റെ സവിശേഷതകളെ കുറിച്ച് അറിയാം. നാല് ഐഫോൺ മോഡലുകളാകും പതിനാറാം പതിപ്പിലുമുണ്ടാവുക. ബേസ്ലൈൻ ഐഫോൺ 16-ന് 6.1 ഇഞ്ചുള്ള ഡിസ്‌പ്ലേയും 6 പ്ലസിൽ 6.7 ഇഞ്ച് ഡിസ്‌പ്ലേയും തന്നെ നൽകിയേക്കും. എന്നാൽ, പ്രോ മോഡലുകൾ അൽപ്പം വ്യത്യസ്തമായാകും എത്തുക. റെഡ്ഡിറ്റിലെ ലീക്കർ…