
മൗറീഷ്യസ് സർക്കാർ ഐപിഎ സംരംഭകരുടെ സംഗമം സംഘടിപ്പിച്ചു
മൗറീഷ്യസ് സർക്കാർ യുഎഇയിലെ മലയാളി ബിസിനസ് നെറ്റ്വർക്കായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐപിഎ) അംഗങ്ങളുടെ ഒരു സംരംഭക സംഗമം ദുബായിൽ സംഘടിപ്പിച്ചു. മൗറീഷ്യസ് സാമ്പത്തിക വികസന ബോർഡും യുഎഇ മൗറീഷ്യസ് എംബസിയും നേതൃത്വം നൽകിയ പരിപാടിയുടെ ലക്ഷ്യം മൗറീഷ്യസിലും യുഎഇയിലും ഐപിഎ അംഗങ്ങളുമായി സംയുക്ത സംരംഭങ്ങൾക്കുള്ള അവസരങ്ങൾ തേടുകയും പുതിയ നെറ്റ്വർക്ക് രൂപപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു. നോവോട്ടൽ ഡബ്ലിയു ടി സിയിൽ നടന്ന സംഗമത്തിൽ 40 ലധികം മൗറീഷ്യസ് വ്യവസായ പ്രമുഖരും 90 ഐപിഎ പ്രതിനിധികളും പങ്കെടുത്തു….