
ഐഫോണുകള്‍ക്കായുള്ള ഐഒഎസ് 18 അപ്‌ഡേറ്റ് സെപ്റ്റംബര്‍ 16 ന്; ഐഒഎസ് 18 നിൽ എഐ ഫീച്ചറുകളും
ഐഫോണുകള്‍ക്ക് വേണ്ടിയുള്ള ഏറ്റവും പുതിയ ഐഒഎസ് അപ്‌ഡേറ്റ് ഇന്ന് ആപ്പിൾ പുറത്തിറക്കും. നിരവധി പുതിയ ഫീച്ചറുകളുമായാണ് പുതിയ ഐഒഎസ് 18 എത്തുന്നത്. ഐഫോണുകളിലെ ഹോം സ്‌ക്രീനിലും ലോക്ക്‌സക്രീനിലും പുതിയ കസ്റ്റമൈസേഷന്‍, ഹോം സ്‌ക്രീനില്‍ ആപ്പുകള്‍ ഇഷ്ടാനുസരണം ക്രമീകരിക്കാനുള്ള സൗകര്യം, ആപ്പ് ഐക്കണുകളുടെ നിറവും രൂപവും മാറ്റാനുള്ള സൗകര്യം എന്നിവയ്‌ക്കൊപ്പം പുതിയ ഡിസൈനിലുള്ള കണ്‍ട്രോള്‍ സെന്ററും പുതിയ പാസ് വേഡ് മാനേജ്‌മെന്റ് ആപ്പും ഐഒഎസ് 18 ല്‍ ഉണ്ടാകും. ഇത്രയും പുതുമകൾ ഉണ്ടെങ്കിലും ഐഒഎസ് 18 ലെ മുഖ്യ…