മുഹമ്മദ് യൂനുസ് വംശഹത്യ നടത്തുകയാണ്; ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു: കടുത്ത ആരോപണവുമായി ഹസീന

അധികാരത്തിൽ നിന്ന് പുറത്തായ ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിലാണ് ഷെയ്ഖ് ഹസീന സംസാരിച്ചത്. ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിനെതിരെ ഹസീന കടുത്ത വിമർശനമുയർത്തി. മുഹമ്മദ് യൂനുസ് വംശഹത്യ നടത്തുകയാണെന്നും ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഹസീന ആരോപിച്ചു. പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെപ്പോലെ തന്നെയും സഹോദരി ഷെയ്ഖ് രഹനയെയും വധിക്കാൻ പദ്ധതിയിട്ടിരുന്നതായും ഹസീന ആരോപിച്ചു. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്ന് ഓഗസ്റ്റിൽ രാജിവച്ച്…

Read More

സൈനികരുടെ വീരമൃത്യു: അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും

പൂഞ്ചിലെ ഭിംബർ ഗലിയിൽ 5 സൈനികരെ വധിച്ച ഭീകരർക്കായി വ്യാപക തിരച്ചിൽ. കരസേനയ്ക്കു പുറമേ അതിർത്തി രക്ഷാസേന (ബിഎസ്എഫ്), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കശ്മീർ പൊലീസ് എന്നിവരും രംഗത്തുണ്ട്. ഡ്രോണുകളും ഹെലികോപ്റ്ററുകളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. സേനാ നായ്ക്കളും സജീവമായി പങ്കെടുക്കുന്നു. വരും ദിവസങ്ങളിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. വീരമൃത്യു വരിച്ച ഹവിൽദാർ മൻദീപ് സിങ്, ലാൻസ് നായിക്കുമാരായ ദേബാശിഷ് ബസ്വാൾ, കുൽവന്ത് സിങ്, സിപോയ്മാരായ ഹർകൃഷൻ സിങ്, സേവക് സിങ് എന്നിവരുടെ സംസ്കാരം പൂർണ സേനാ…

Read More