
മലേഷ്യയിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് ടൂറിസം മലേക്ഷ്യ സംഘം ഖത്തറിൽ
മലേഷ്യയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ടൂറിസം മലേഷ്യ ഉദ്യോഗസ്ഥർ ഖത്തറിലെത്തി. മേയ് ആദ്യ വാരത്തിൽ ദുബൈയിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുത്തതിനു പിന്നാലെയാണ് ഖത്തറിലെയും ഒമാനിലെയും വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വമ്പൻ പാക്കേജുകൾ അവതരിപ്പിച്ചുകൊണ്ട് പ്രത്യേക സംഘമെത്തിയത്. മേയ് 12 മുതൽ നാലു ദിവസങ്ങളിലായി ദോഹയിൽ തങ്ങിയ 23 അംഗ സംഘം മലേഷ്യയുടെ ടൂറിസം സാധ്യതകൾ വിവിധ മേഖലകളിലുള്ളവർക്കായി പരിചയപ്പെടുത്തി. 12 ട്രാവൽ ഏജന്റുമാർ, ഹോട്ടൽ പ്രതിനിധികൾ, കമ്പനി പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ളവരാണ്…