അംഗത്വം തന്നെ വേണം; കോൺഗ്രസ് പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവ് പദവി വേണ്ടെന്ന് ശശി തരൂർ

കോൺഗ്രസ് പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവ് പദവി ശശി തരൂർ  സ്വീകരിച്ചേക്കില്ല. അംഗത്വം തന്നെ വേണമെന്ന നിലപാടിലുറച്ചാണ് തരൂരും ശശി തരൂരിനെ അനുകൂലിക്കുന്നവരും ഉള്ളത്. അതേസമയം തരൂരിനെ ക്ഷണിതാവാക്കി എതിർ ശബ്ദം ഒഴിവാക്കാനായിരുന്നു നേതൃത്വത്തിന്റെ നീക്കം അതേസമയം പ്രവർത്തക സമിതി അംഗം ആകാൻ മത്സരം വേണമെന്ന നിലപാട് തരൂർ ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നു. എന്നാൽ താൻ മത്സരിക്കാനില്ല. തന്നെ നോമിനേറ്റ് ചെയ്യണമെന്ന ആവശ്യവും മുന്നോട്ട് വച്ചിരുന്നു

Read More