Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
Invited - Radio Keralam 1476 AM News

റിപ്പബ്ലിക് ദിനത്തിൽ കേരളത്തിൽ നിന്ന് 150ഓളം പേർക്ക് പ്രധാനമന്ത്രിയുടെ ക്ഷണം; ഏകദേശം 10,000 വിശിഷ്ടാതിഥികളെയാണ് ക്ഷണിച്ചിരിക്കുന്നത്

രാജ്യത്തിന് നൽകിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ കർത്തവ്യപഥത്തിൽ നടക്കുന്ന 2025ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികളെ ക്ഷണിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ‘സ്വർണിം ഭാരതി’ന്റെ ശിൽപ്പികളായി അംഗീകരിച്ചാണ് ക്ഷണം നൽകിയത്. കേരളത്തിൽ നിന്ന് ഏകദേശം 150 പേർക്കാണ് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്. രാഷ്ട്രനിർമാണത്തിൽ ഈ വ്യക്തികളുടെ അക്ഷീണ പരിശ്രമങ്ങളും സമൂഹത്തിന് അവർ നൽകിയ ശ്രദ്ധേയമായ സംഭാവനകളും ആഘോഷമാക്കാനും അംഗീകരിക്കാനും ലക്ഷ്യമിടുന്നതാണ്…

Read More

പ്രിയന്റെ ആദ്യ സിനിമയിൽ ഞാനായിരുന്നു നായകൻ… നൂറാമത്തെ സിനിമയിലും ഞാനായിരിക്കും നായകൻ: മോഹൻലാൽ

മലയാള സിനിമയിലെ ശ്രദ്ധേയ കൂട്ടുകെട്ടുകളിലൊന്നാണ് പ്രിയദർശൻ- മോഹൻലാൽ. പ്രിയദർശൻ സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രത്തിൽ തന്നെ മോഹൻലാൽ ആയിരുന്നു നായകൻ. 1984 ൽ പുറത്തിറങ്ങിയ പൂച്ചയ്‌ക്കൊരു മൂക്കൂത്തി ആദ്യ ചിത്രം. ഇപ്പോഴിതാ കരിയറിൽ 100 ചിത്രങ്ങൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് പ്രിയദർശൻ. നൂറാം ചിത്രത്തിലും നായകനാവുന്നത് മോഹൻലാൽ ആയിരിക്കും. പ്രിയൻ നൂറാം ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് മോഹൻലാൽ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘പ്രിയദർശൻ എന്നിലൂടെയാണു സിനിമയിലേക്കു വരുന്നത്. നവോദയയിലേക്ക് ഞാനാണ് പ്രിയനെ…

Read More

പേടി കൊണ്ടാണ് ഉദ്‌ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത്: ചാണ്ടി ഉമ്മൻ

വിഴിഞ്ഞത്തെ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്ഷണിക്കാത്തത് പേടികൊണ്ടെന്ന് ചാണ്ടി ഉമ്മൻ എം എല്‍ എ. പ്രതിപക്ഷ നേതാവ് വന്നാല്‍ പല യാഥാർത്ഥ്യങ്ങളും തുറന്നുപറയുമെന്നും ഇത് ഭയന്നാണ് ക്ഷണിക്കാത്തതെന്നും ചാണ്ടി ഉമ്മൻ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സത്യത്തെ കുറച്ച്‌ കാലം മാത്രമേ മൂടി വയ്ക്കാൻ സാധിക്കുകയുള്ളൂവെന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ നിലപാടിനുള്ള തെളിവാണിതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന് ക്ഷണമില്ലെങ്കിലും യു ഡി എഫ് ചടങ്ങ് ബഹിഷ്‌കരിക്കില്ല. അതേസമയം, വിഴിഞ്ഞം തുറമുഖത്തെത്തിയ…

Read More

ഏക സിവിൽ കോഡ് മുന്നോട്ടു വെച്ചത് തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപനം സൃഷ്ടിക്കാൻ: പിഎംഎ സലാം

ഏക സിവിൽ കോഡിനെ എതിർക്കുന്ന ഒരുപാട് സംഘടനകൾ കേരളത്തിൽ ഉണ്ട്. ഏക സിവിൽകോഡ് വിഷയത്തിൽ ഇ എം എസ് കാലത്തെ നിലപാട് സി പി എമ്മിന് മാറിയിട്ടുണ്ട്. ആരു തെറ്റ് തിരുത്തിയാലും അത് നല്ല കാര്യമെന്ന് മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. സിപിഎം ക്ഷണം കിട്ടിയിട്ടില്ല. കിട്ടിയാൽ യു ഡി എഫിൽ ചർച്ച നടത്തിയേ തീരുമാനം എടുക്കൂവെന്നും പിഎംഎ സലാം പറഞ്ഞു. ഏക സിവിൽ കോഡ് മുന്നോട്ടു വെച്ചത് തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപനം സൃഷ്ടിക്കാൻ…

Read More