‘ലീപ് 24’ മേള ; ആദ്യ ദിനം പ്രഖ്യാപിച്ചത് 11.9 ശതകോടി ഡോളറിന്റെ നിക്ഷേപം

‘ലീ​പ്​ 24’ അ​ന്താ​രാ​ഷ്​​ട്ര സാ​​ങ്കേ​തി​ക മേ​ള​യി​ലെ ആ​ദ്യ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​ത്​​ 11.9 ശ​ത​കോ​ടി ഡോ​ള​റി​​ന്‍റെ നി​ക്ഷേ​പം. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ റി​യാ​ദി​ലാ​രം​ഭി​ച്ച ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന സാ​​ങ്കേ​തി​ക​വി​ദ്യ സ​​മ്മേ​ള​ന​ത്തി​ലാ​ണ്​ ഉ​യ​ർ​ന്നു​വ​രു​ന്ന​തും ആ​ഴ​ത്തി​ലു​ള്ള​തു​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, ന​വീ​ക​ര​ണം, ക്ലൗ​ഡ് ക​മ്പ്യൂ​ട്ടി​ങ്, ഡി​ജി​റ്റ​ൽ നൈ​പു​ണ്യ വി​ക​സ​നം എ​ന്നി​വ​യെ പി​ന്തു​ണ​ക്കു​ന്ന​തു​മാ​യ​ ഇ​ത്ര​യും വ​ലി​യ തു​ക​യു​ടെ നി​​ക്ഷേ​പം പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​രം​ഗ​ത്തെ ഏ​റ്റ​വും വ​ലി​യ നി​ക്ഷേ​പ​മാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും ന​വീ​ക​ര​ണ​ത്തി​​ന്‍റെ​യും കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലും ലോ​ക​ത്തെ മു​ൻ​നി​ര സാ​ങ്കേ​തി​ക​വി​ദ‍്യ ക​മ്പ​നി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ അ​ന്ത​രീ​ക്ഷ​മെ​ന്ന…

Read More