
ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻ്റ് ഇനിഷ്യേറ്റീവ് സമ്മേളനത്തിന് സൗദിയിൽ തുടക്കം ; പ്രദേശിക ആസ്ഥാനമുള്ള കമ്പനികളുടെ എണ്ണം 540 ആയെന്ന് നിക്ഷേപ മന്ത്രി
സൗദിയിൽ പ്രാദേശിക ആസ്ഥാനമുള്ള വിദേശകമ്പനികളുടെ എണ്ണം 540 ആയി വർധിച്ചെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് വ്യക്തമാക്കി. റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിൽ ചിലത് ഏറ്റവും വലിയ ബഹുരാഷ്ട്ര കമ്പനികളാണ്. ‘വിഷൻ 2030’ ലക്ഷ്യം വെച്ചത് 2030ഓടെ 500 കമ്പനികൾ എന്നതാണ്. എന്നാൽ, അഞ്ച് വർഷം ബാക്കിയുള്ളപ്പോൾ തന്നെ ആ ലക്ഷ്യം മറികടന്നു. 2016ൽ ‘വിഷൻ 2030’ ആരംഭിച്ചതിനുശേഷം മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 70…