
യുഎഇ ബഹിരാകാശത്തെ നിക്ഷേപം ഇരട്ടിയാക്കി വർധിപ്പിച്ചെന്ന് കണക്കുകൾ
കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിൽ ബഹിരാകാശ രംഗത്തെ നിക്ഷേപം യു.എ.ഇ ഇരട്ടിയായി വർധിപ്പിച്ചെന്ന് കണക്കുകൾ. 2015ൽ 2,200കോടി ദിർഹമായിരുന്ന നിക്ഷേപമാണ് നിലവിൽ 4,000 കോടിയിലേറെയായി വർധിച്ചിരിക്കുന്നത്. നിരവധി ബഹിരാകാശ മേഖലകളിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ച രാജ്യം പുതിയ മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് പദ്ധതികൾ വികസിപ്പിച്ചുവരികയാണ്. വ്യവസായത്തിലെ വാണിജ്യ ചെലവുകൾ വർഷാവർഷം 29.51 ശതമാനം വർധിച്ചതും മേഖലയുടെ മൊത്തത്തിലുള്ള മൂല്യത്തിൽ 7.73 ശതമാനം വർധനവുണ്ടായതുമാണ് നിക്ഷേപത്തിൽ വർധനവ് സാധ്യമാക്കിയത്. പുതിയ വർഷത്തെ ആദ്യ യു.എ.ഇ ബഹിരാകാശ ഏജൻസിയുടെ ബോർഡ് യോഗത്തോട്…