സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

സിപിഎം കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ പിവി സത്യനാഥന്റെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പതിനാലംഗ സംഘമാണ് അന്വേഷിക്കുക. പേരാമ്പ്ര, താമരശേരി ഡിവൈഎസ്പിമാരും അന്വേഷണസംഘത്തിലുണ്ട്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തി. കൃത്യം നടന്ന സ്ഥലത്തിന് അടുത്തുനിന്നാണ് ആയുധം കണ്ടെത്തിയത്. കൊലയ്ക്ക് കാരണം വ്യക്തിവിരോധമെന്നു പ്രതി അഭിലാഷ് പൊലീസിന് മൊഴി നൽകി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സത്യനാഥന്റെ മൃതദേഹത്തില്‍ ആഴത്തിലുള്ള 6 മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സത്യനാഥന്റെ കഴുത്തിലും നെഞ്ചിലുമാണു…

Read More

എംവി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി സ്വപ്ന സുരേഷ്

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. സ്വപ്ന സുരേഷ് കണ്ണൂരിലാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ് നൽകിയ കേസിലാണ് ഹാജരായത്. വിജേഷ് പിള്ളക്കൊപ്പം ഗൂഢാലോചന നടത്തി എംവി ഗോവിന്ദനെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് കേസ്.  സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. കേസിൽ…

Read More

വ്യാജ സർട്ടിഫിക്കറ്റ് കേസ്; അന്വേഷണ സംഘത്തിൽ സൈബർ സെൽ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി

വ്യാജ സർട്ടിഫിക്കറ്റ് കേസിലെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. സൈബർ സെൽ വിദഗ്ധരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. കേസിലെ പ്രതി വിദ്യയെ പത്താം ദിവസവും പിടികൂടാന്‍ കഴിയാത്ത സാചഹര്യത്തിലാണ് പൊലീസ് നടപടി. പുതൂർ, ചെർപ്പുളശ്ശേരി സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജിലെ വ്യാജരേഖ ഹാജരാക്കി ജോലി നേടാൻ ശ്രമിച്ച കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ പത്താം ദിവസവും മുഖ്യപ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. വിദ്യ എത്തിയ കാറിന്‍റെ നമ്പർ കണ്ടത്താനായിട്ടില്ലെന്ന്…

Read More

മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പുകേസ്: ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ മാറ്റി

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ മാറ്റി. എസ്പി സോജന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. പകരം കോട്ടയം എസ്പി കെ.എം.സാബു മാത്യുവിന് അന്വേഷണ ചുമതല നൽകി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. അന്വേഷണ സംഘത്തിനെതിരെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി. ഐജി ജി.ലക്ഷ്മൺ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ മോൻസനുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു.

Read More