ഗർഭസ്ഥ ശിശുവിൻ്റെ വൈകല്യം കണ്ടെത്താൻ കഴിയാതിരുന്ന സംഭവം ; അന്വേഷണ സംഘം സർക്കാരിന് റിപ്പോർട്ട് കൈമാറി

ആലപ്പുഴയിൽ ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറും അന്വേഷണ സംഘത്തിന്റെ മേധാവിയുമായ ഡോ. വി മീനാക്ഷി റിപ്പോര്‍ട്ട് കൈമാറിയത്. കഴിഞ്ഞ 29-ാം തീയതി അന്വേഷണസംഘം അലപ്പുഴ ആശുപത്രിയിലും സ്‌കാനിംഗ് സെന്ററു കളിലും പരിശോധന നടത്തി കണ്ടെത്തിയതും പിടിച്ചെടുത്തതുമായ രേഖകള്‍ വിശകലനം ചെയ്താണ് അന്തിമ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ…

Read More

എഡിഎം നവീൻ ബാബുവിൻ്റെ മരണം ; കേസ് ഡയറി ആവശ്യപ്പെട്ട് ഹൈക്കോടതി , ധൃതിപിടിച്ച് നടപടികളിലേക്ക് കടന്ന് അന്വേഷണ സംഘം

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ അന്വേഷണ സംഘം നെട്ടോട്ടത്തിൽ. ആറാം തീയതി കോടതി കേസ് പരിഗണിക്കുമ്പോൾ തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് തിടുക്കപ്പെട്ട് നടപടികൾ പൂർത്തിയാക്കുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി പ്രാഥമികമായി പൂർത്തീകരിക്കേണ്ട നടപടികളാണ് അന്വേഷണം സംഘം ഇപ്പോൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം ജില്ലാ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. അന്ന് തന്നെ നവീൻ ബാബുവിൻ്റെ ഫോൺ കോടതിയിൽ ഹാജരാക്കി. ഇന്നലെ പിടിച്ചെടുത്ത വസ്തുക്കളടങ്ങിയ സീഷർ മഹസറും കോടതിയിൽ ഹാജരാക്കി….

Read More

നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി

നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായ ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ വീണ്ടും ഹാജരായിരിക്കുന്നത്. ഓഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മയിൽ അംഗത്വം നേടാനായി വിളിച്ചപ്പോൾ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്‌ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും, പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ…

Read More

യുവതിയുടെ പീഡന പരാതി; നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ നടന്റെ മൊഴിയും രേഖപ്പെടുത്തി

യുവതിയുടെ പീഡന പരാതിയിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നിവിൻ പോളിയെ ചോദ്യം ചെയ്തത്. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന നിവിന്റെ പരാതിയിൽ നടന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി, തനിക്കെതിരായ പീഡനപരാതിയിൽ ഗൂഢാലോചന അടക്കം ചൂണ്ടിക്കാട്ടിയും വിശദമായ അന്വേഷണം ആവശ്യപ്പെട്ടും നിവിൻ പോളി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ രണ്ട് പരാതികളുടെയും അടിസ്ഥാനത്തിലാണ് എസ്‌ഐടിയുടെ ചോദ്യം ചെയ്യൽ. പീഡനം നടന്നുവെന്നു പറയുന്ന സമയത്ത് നിവിൻ കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നു…

Read More

നടൻ സിദ്ദീഖിന് എതിരായ ബലാത്സംഗ പരാതി ; അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുന്നു

നടൻ സിദ്ദീഖിനെതിരായ ബലാത്സംഗ പരാതിയിൽ പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു. സ‍ര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് യുവനടിയുടെ മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം വഞ്ചിയൂര്‍ സഖിയിൽ വെച്ചാണ് മൊഴിയെടുപ്പ്. ഇന്ന് രാവിലെ കേസ് രജിസ്റ്റ‍ര്‍ ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ തിടുക്കപ്പെട്ട നടപടി. മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുട‍ര്‍ നടപടികൾ സ്വീകരിക്കും. ഇന്നലെ ഡിജിപിയുടെ അടക്കം നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിൽ കേസിന് താൽപര്യമുളളവരുടെ പരാതി ഉടൻ എഴുതിവാങ്ങണമെന്നും തുടരന്വേഷണവുമായി മുന്നോട്ട് പോകണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വെച്ച്…

Read More

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ മൊഴി മാറ്റിയതാകാം, കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം

മൊഴിമാറ്റം പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിനെ ബാധിക്കില്ലെന്ന് അന്വേഷണസംഘം. ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ മൊഴി മാറ്റിയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേസമയം, മകൾ ആരുടെയോ സമ്മർദം നേരിടുന്നുണ്ടെന്നാണ് അച്ഛന്റെ പ്രതികരണം. യുവതിയെ കാണാനില്ലെന്ന പരാതിയിൽ വടക്കേക്കര പൊലീസ് അന്വേഷണം തുടങ്ങി. പീഡന കേസിൽ മർദ്ദനമേറ്റ യുവതിയും കുടുംബവും രണ്ട് തട്ടിലാണ്. പരാതിയുമായി ബന്ധപ്പെട്ട് ഉയർന്ന സ്ത്രീധന പീഡനമടക്കം തള്ളിയ യുവതി രാഹുൽ മർദ്ദിച്ചതുമായി ബന്ധപ്പെട്ട തർക്കം താനും മറ്റൊരാളുമായുള്ള സന്ദേശമാണെന്ന് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ യുവതിയെ കാണാനില്ലെന്ന് അച്ഛൻ പൊലീസിൽ…

Read More

സ്വാതി മലിവാളിന്റെ പരാതി ; കെജ്രിവാളിന്റെ മാതാപിതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

ആം ആദ്മി പാർട്ടി രാജ്യസഭാ എം.പി സ്വാതി മലിവാളിന്റെ പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മാതാപിതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ കൈയേറ്റം ചെയ്തെന്ന പരാതിയിലാണ് ഡൽഹി പൊലീസിന്റെ പുതിയ നീക്കം. പൊലീസ് നടപടിയുടെ പശ്ചാത്തലത്തിൽ എഎപി അടിയന്തര യോഗം ചേരാൻ തീരുമാനിച്ചത്. കെജ്‌രിവാളിന്റെ മാതാപിതാക്കളുടെയും ഭാര്യയുടേയും മൊഴി രേഖപ്പെടുത്താൻ പൊലീസ് സമയം തേടിയതായി വൃത്തങ്ങൾ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിന്റെ ഭാര്യ സുനിതയെയും പോലീസ് ചോദ്യം ചെയ്‌തേക്കും. ഡൽഹി…

Read More

ലൈംഗികാതിക്രമ കേസ് ; പ്രജ്ജ്വൽ രേവണ്ണയ്ക്കായി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

ലൈംഗികാതിക്രമ കേസിൽ പ്രതിയായ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണക്കായി അന്വേഷണ സംഘം ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വൽ ഏഴ് ദിവസത്തെ സാവകാശം തേടിയതിന് പിന്നാലെയാണ് നടപടി. കേസ് ദേശീയ തലത്തിൽ പ്രചാരണ വിഷയമാക്കുകയാണ്‌ കോൺഗ്രസ്‌. ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വലിന് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ഏഴ് ദിവസത്തെ സാവകാശം വേണമെന്നാണ് പ്രജ്വൽ നോട്ടീസിന് മറുപടി നൽകിയത്. എന്നാൽ ഇത് അംഗീകരിക്കാൻ അന്വേഷണ സംഘം തയ്യാറായില്ല. പ്രജ്വലിനെ എത്രയും പെട്ടന്ന് നാട്ടിലെത്തിച്ച് കൂടുതൽ…

Read More

കളമശേരി സ്ഫോടനക്കേസ് ; മാർട്ടിൻ ഏക പ്രതി , കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം

കളമശ്ശേരി സ്‌ഫോടനക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണ് ഏക പ്രതി. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ പ്രേരിപ്പിച്ചത്. സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2023 ഒക്ടോബർ 29നാണ് കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന് മണിക്കൂറുകൾക്കകം താനാണ് സ്‌ഫോടനം നടത്തിയതെന്ന് പറഞ്ഞ് ഡൊമനിക് മാർട്ടിൻ രംഗത്തെത്തുകയായിരുന്നു. സ്‌ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഡൊമനിക് മാർട്ടിനെതിരെ യു.എ.പി.എ ചുമത്തിയാണ്…

Read More

മാസപ്പടി കേസ്; വീണാ വിജയനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം, ഉടൻ നോട്ടീസ് അയച്ചേക്കും

മാസപ്പടി കേസിൽ വീണാ വിജയനെ ചോദ്യം ചെയ്യലിനുളള സമൻസ് ഉടൻ അയക്കുമെന്ന് സൂചന. വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുളള എക്‌സാ ലോജിക്ക് സോഫ്ട് വെയർ സ്ഥാപനത്തിനും പണം നൽകിയത് സംബന്ധിച്ച് സിഎം ആർ എൽ, എം. ഡി അടക്കമുളളവരിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. നടന്നത് കളളപ്പണ ഇടപാടാണ് എന്ന് തെളിയിക്കാൻ പറ്റിയ രേഖകളും തെളിവുകളും ഉണ്ടോയെന്നാണ് നിലവിൽ അന്വേഷണ സംഘം വിലയിരുത്തുന്നത്. അതേസമയം, മാസപ്പടിക്കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. നിലവിൽ ഉദ്യോഗസ്ഥരെ…

Read More