
ഡൽഹി മദ്യനയ അഴിമതി കേസ്; കെ കവിത എഎപിക്ക് 100 കോടി രൂപ നൽകിയെന്ന് അന്വേഷണ ഏജൻസി
ബി.ആര്‍.എസ് നേതാവ് കെ. കവിത മദ്യനയ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉള്‍പ്പടെ എ.എ.പിയുടെ ഉന്നത നേതാക്കളുമായി ഗൂഢാലോചന നടത്തിയതായി ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തി. കവിത എ.എ.പി നേതാക്കള്‍ക്ക് 100 കോടി രൂപ നല്‍കിയതായും അന്വേഷണ ഏജന്‍സി അറിയിച്ചു. അഴിമതിയിലൂടെ മൊത്തക്കച്ചവടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ അനധികൃത പണമാണ് എ.എപിയിലേക്ക് എത്തിയതെന്ന് ഇ.ഡി പറഞ്ഞു. കൂടുതല്‍ ലാഭമുണ്ടാക്കാന്‍ വേണ്ടിയാണ് കവിതയും സഹായികളും എ.എ.പിക്ക് മുന്‍കൂറായി പണം നല്‍കിയതെന്നും ഇ.ഡി ആരോപിച്ചു. കള്ളപ്പണം…