എംടിയുടെ വിമര്‍ശനത്തിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടോയെന്ന് അന്വേഷണവുമായി ആഭ്യന്തര വകുപ്പ്

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ ആഭ്യന്തര വകുപ്പിന്റെ രഹസ്യാന്വേഷണം. എംടിയുടെ പ്രസംഗത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി. എഡിജിപിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. കോഴിക്കോട് നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ വെച്ചാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി നേതൃപൂജയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. എംടിയുടെ രാഷ്ട്രീയ വിമര്‍ശനം വിവാദമായ പശ്ചാത്തലത്തിലായിരുന്നു പ്രസംഗത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. എംടിയുടെ…

Read More

കാസർ​ഗോട് കുമ്പളയിൽ പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; പോലീസിന് തിരിച്ചടി

കാസർ​ഗോട് കുമ്പളയിൽ പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഫർഹാസ് എന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പോലീസിന് തിരിച്ചടി. സംഭവത്തിൽ കാസർ​ഗോട് അഡീഷണൽ മുനിസിഫ് കോടതി നേരിട്ട് അന്വേഷണം നടത്തും. മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ഹർജിയിലാണ് നിലവിലെ ഈ നടപടി. അംഗഡിമുഗർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ പഠിക്കുന്ന ഫർഹാസും നാല് സുഹൃത്തുക്കളും സഞ്ചരിച്ച കാർ പോലീസ് പിന്തുടരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഓഗസ്റ്റ് 29 നാണ് ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാർഥി ഫർഹാസ് ചികിത്സയിലിരിക്കെ മരിച്ചത്. തുടർന്ന് സംഭവത്തിൽ…

Read More

മണിപ്പൂർ കലാപം ; കൂട്ട ബലാത്സംഗം ഉൾപ്പെടെ 11 കേസുകൾ സിബിഐ അന്വേഷിക്കും

മണിപ്പൂർ അക്രമവുമായി ബന്ധപ്പെട്ട 11 കേസുകളിൽ അന്വേഷണം സംസ്ഥാന പോലീസിൽ നിന്ന് സിബിഐക്ക് കൈമാറി. ഇതിൽ മൂന്നെണ്ണം കൂട്ടബലാത്സംഗം ആരോപിക്കപ്പെടുന്ന കേസുകളാണ്. സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റ് 56 വയസ്സുള്ള സ്ത്രീയുടെ സ്വകാര്യഭാഗങ്ങൾ പരസ്യമായി ചവിട്ടിയെന്ന് ആരോപിക്കുന്ന കേസും ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ നാലെണ്ണം ആൾക്കൂട്ട അക്രമവുമായി ബന്ധപ്പെട്ടുള്ളതും മൂന്നെണ്ണം മെയ്തി വിഭാഗത്തിനെതിരേയും ഒന്ന് കുക്കി വിഭാഗത്തിനെതിരേയും രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുമാണ്. മേയ് 3 മുതൽ, രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ജൂലൈ 25 വരെ സംസ്ഥാനത്തെ…

Read More

സുധാകരനെതിരായ സിപിഎം ആരോപണം; ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി

മോൻസൻ പോക്‌സോ കേസിലെ കെ സുധാകരനെതിരായ സിപിഎം ആരോപണത്തിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി ഇന്ന് പൊലീസിൽ പരാതി നൽകും. 11 മണിക്ക് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ ഡിജിപിക്ക് പരാതി നൽകും എന്നാണ് വിവരം. അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരുടെ ആദ്യപരാതിയിൽ തന്റെ പേര് ഇല്ലായിരുന്നുവെന്നും രാഷ്ട്രീയ പ്രേരിതമായ കേസ്…

Read More

വിഴിഞ്ഞം ആക്രമണം; എൻഐഎ അന്വേഷിക്കും, പൊലീസിനോട് റിപ്പോർട്ട് തേടി

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ അന്വേഷണം. എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തും.  വിഴിഞ്ഞം പൊലീസിനോട് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായോ എന്നറിയാനാണ് അന്വേഷണം.

Read More

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസ്: ഇനി അന്വേഷിക്കുക പ്രത്യേക സംഘം

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് ക്രൈംബ്രാഞ്ചിൽ നിന്നും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ് പി, പി.പി. സദാനന്ദൻ ആണ് പ്രത്യേക അന്വേഷണ സംഘത്തിൻറെ തലവൻ. കേസന്വേഷണം നടത്തിയിരുന്ന എസ് പി സദാനന്ദൻ ഇന്നലെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിൽ നിന്നും കണ്ണൂരിലേക്ക് മാറിയിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം വഴിമുട്ടാതിരിക്കാൻ സദാനന്ദനെ തലവനാക്കി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. സർക്കാർ ഏറെ പഴി കേട്ട കേസ് അന്വേഷണത്തിൽ തുമ്പ് ഉണ്ടായത് എസ് പി, പി.പി. സദാനന്ദൻ അന്വേഷണം…

Read More