‘ബ്രൂവറി വിവാദം സിബിഐ അന്വേഷിക്കണം’; മന്ത്രി എംബി രാജേഷ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന് കോൺഗ്രസ് എംപി വി.കെ ശ്രീകണ്‌ഠൻ

ബ്രൂവറി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് എംപി വി.കെ ശ്രീകണ്‌ഠൻ. എലപ്പുള്ളി മദ്യനിർമ്മാണ കമ്പനിക്ക് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്നും മന്ത്രി എംബി രാജേഷും ഏരിയ സെക്രട്ടറി കൂടിയായ ഭാര്യാ സഹോദരനും കമ്പനിയുമായി ചർച്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഇതും സി ബി ഐ അന്വേഷണ പരിധിയിൽ കൊണ്ടുവരണം. മന്ത്രി രാജേഷ് മുഖ്യമന്തിയെ തെറ്റിദ്ധരിപ്പിച്ചു. മുപ്പത് വർഷം പഴക്കമുള്ള മദ്യനയം മാറ്റിയത് അഴിമതിയാണ്. 2022ൽ ഒയാസിസിന് അനുമതി നിഷേധിച്ച ശേഷം ഒയാസിസിന് വേണ്ടി മദ്യനയം തന്നെ മാറ്റം…

Read More

കൊടകര കുഴൽപണക്കേസ് ; അന്വേഷണത്തിന് എട്ടംഗ സംഘം , ഉത്തരവിറക്കി ഡിജിപി

ഉപതെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ കനത്ത പ്രതിരോധത്തിലാക്കിയ കൊടകര കള്ളപ്പണ കേസ് എട്ടംഗ സംഘം അന്വേഷിക്കുമെന്ന് ഡിജിപി ഉത്തരവിറക്കി. തൃശൂർ ഡിഐജി തോംസൺ ജോസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഡിസിപി കൊച്ചി സുദർശൻ ഐപിഎസാണ് അന്വേഷണ സംഘ തലവൻ. ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജു ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. കൊടകര എസ്‍എച്ച്ഒ, വലപ്പാട് എസ്‍ഐ ഉൾപ്പെടെ എട്ട് പേരാണ് സംഘത്തിലുള്ളത്. കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത്…

Read More

താനൂര്‍ കസ്റ്റഡി കൊലപാതക: ഗൂഢാലോചന അന്വേഷിക്കണമെന്ന് താമിറിന്‍റെ കുടുംബം

താനൂർ കസ്റ്റഡി കൊലപാതകത്തിലെ ​ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ കുടുംബം. ആവശ്യമുന്നയിച്ച് കുടുംബം സിബിഐക്ക് വീണ്ടും പരാതി നൽകിയിരിക്കുകയാണ്. അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച കുടുംബം കേസ് നാലു പേരിൽ ഒതുക്കരുതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സിബിഐ വിവരങ്ങൾ അറിയിക്കുന്നില്ലെന്നും താമിറിന്റെ കുടുംബം ആരോപിച്ചു. സിബിഐ ഗൂഢാലോചന അന്വേഷിച്ചില്ലങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും താമിർ ജിഫ്രിയുടെ കുടുംബം വ്യക്തമാക്കി.  താനൂർ കസ്റ്റഡി കൊലപാതകത്തിൽ മലപ്പുറം എസ് പിയുടെ ഡാന്‍സാഫ് ടീം അംഗങ്ങളായിരുന്ന നാല്…

Read More

കേരള സർവകലാശാലയിലെ സംഘർഷം; അന്വേഷിക്കാൻ സിൻഡിക്കേറ്റ് സമിതി

കേരള സർവകലാശാല സെനറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അലങ്കോലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ സിൻഡിക്കേറ്റ് സമിതിയെ ചുമതലപ്പെടുത്തി. ബാലറ്റ് പേപ്പർ ഉൾപ്പെടെയുള്ള രേഖകളും സെനറ്റ് ഹാളിലെ ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഇക്കാര്യങ്ങൾ അന്വേഷിക്കുന്നതിന് സിൻഡിക്കേറ്റിന്റെ വിദ്യാർഥി അച്ചടക്ക സ്ഥിരംസമിതിയെ ചുമതലപ്പെടുത്തിക്കൊണ്ട് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് നടത്തിയതിൽ പാകപ്പിഴ സംഭവിച്ചിട്ടുണ്ടോ, ഔദ്യോഗികമായി ചുമതലപ്പെടുത്താത്തവർ ഹാളിൽ പ്രവേശിച്ചെങ്കിൽ ആരാണ് അതിന് ഉത്തരവാദി എന്നീ കാര്യങ്ങൾ അന്വേഷിക്കാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കൂടാതെ,…

Read More

ക്യാംപസ് റിക്രൂട്‌മെന്റ് കഴിഞ്ഞ 2000ലേറെ പേർക്ക് നിയമനം ലഭിച്ചില്ല; ഇൻഫോസിസിനെതിരെ അന്വേഷണം

രണ്ടായിരത്തിലേറെ പേരെ വിവിധ ക്യാംപസുകളിൽനിന്ന് റിക്രൂട്ട് ചെയ്ത ഐടി കമ്പനിയായ ഇൻഫോസിസ്, രണ്ടു വർഷം പിന്നിട്ടിട്ടും ഇവർക്കു ജോലി നൽകിയിട്ടില്ലെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക സർക്കാരിനു കേന്ദ്ര തൊഴിൽ മന്ത്രാലയം നിർദേശം നൽകി. ഐടി ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് നൽകിയ പരാതിയെ തുടർന്നാണിത്. നാസന്റിനായി പ്രസിഡന്റ് ഹർപ്രീത് സിങ് സലൂജ അയച്ച പരാതിയിലാണു സംസ്ഥാന ലേബർ കമ്മിഷണറോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഐടി കമ്പനികളുടെയും മറ്റും പ്രവർത്തനം…

Read More

ബഹ്റൈനിൽ നടന്ന നിയമ വിരുദ്ധമാർച്ച് ; അന്വേഷണം നടത്തുമെന്ന് അധികൃതർ

ക​ഴി​ഞ്ഞ ദി​വ​സം ബഹ്റൈനിലെ ദി​റാ​സി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​യ​മ​വി​രു​ദ്ധ മാ​ർ​ച്ച് ന​ട​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും മാ​ർ​ച്ച് ന​ട​ത്തി​യ വ്യ​ക്തി​ക​ൾ ഡ്യൂ​ട്ടി ചെ​യ്യു​ന്ന പൊ​ലീ​സു​കാ​രെ ത​ട​യു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ മു​ന്നേ​റി​യെ​ന്ന് നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്‌​ട​റേ​റ്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ​റ​ഞ്ഞു. പൊ​തു​നി​ര​ത്തു​ക​ളി​ലെ ഗ​താ​ഗ​തം ത​ട​യ​ൽ, ക​ല്ലേ​റ് എ​ന്നി​വ ന​ട​ന്നു. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രാ​ൾ​ക്കും പ​ങ്കാ​ളി​ക്കും പ​രി​ക്കേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വ​സ്‌​തു​ത​ക​ളും പ​രി​ശോ​ധി​ക്കു​​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

മസാലബോണ്ട് കേസ്; ഇ.ഡിക്ക് അന്വേഷിക്കാൻ അധികാരമില്ലെന്ന വാദവുമായി വീണ്ടും കിഫ്ബി

മസാലബോണ്ടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അന്വേഷിക്കാൻ അധികാരമില്ലെന്ന വാദവുമായി വീണ്ടും കിഫ്ബി. മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി തുടർച്ചയായി സമൻസ് അയയ്ക്കുന്ന സാഹചര്യത്തിൽ എതിർത്തുകൊണ്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കിഫ്ബി വാദം ആവർത്തിച്ചത്. മസാലബോണ്ട് വഴി വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ട് പരിശോധിക്കാനും വിനിയോഗം അന്വേഷിക്കാനും അധികാരമുള്ളത് റിസർവ് ബാങ്കിനു മാത്രമാണ്. ഇത്തരത്തിൽ ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേട് ആർബിഐ കണ്ടെത്തിയാൽ മാത്രമേ അത് അന്വേഷിക്കാൻ ഇ.ഡിക്ക് അധികാരമുള്ളൂ എന്ന് ജസ്റ്റിസ് ടി.ആർ.രവി മുൻപാകെ കിഫ്ബി വാദിച്ചു. കേന്ദ്ര സർക്കാരിന്റെ…

Read More

മാന്നാർ കൊലക്കേസ് അന്വേഷിക്കാൻ പ്രത്യേക 21 അംഗ സംഘത്തെ രൂപീകരിച്ചു

മന്നാറിലെ കല കൊലപാതക കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. 21 അംഗ സംഘമാണ് രൂപീകരിച്ചത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. മാന്നാർ, അമ്ബലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം. കലയുടെ ഭർത്താവ് അനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. നിലവി‍ല്‍ അനില്‍ ഒഴികെ മൂന്ന് പ്രതികള്‍ കസ്റ്റഡിയിലുണ്ട്. ജിനു,…

Read More

ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസിൽ കുറ്റപത്രം കോടതി അംഗീകരിച്ചു

ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന കേസിൽ കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്. മാത്രമല്ല കേസിലെ അഞ്ച് പ്രതികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു. സിബിഐ ഡൽഹി യൂണിറ്റ് സമർപ്പിച്ച കുറ്റപത്രമാണ് കോടതി അംഗീകരിച്ചിരിക്കുന്നത്. നോട്ടീസിന് മറുപടി ലഭിച്ച ശേഷം വിചാരണ നടപടികൾ ആരംഭിക്കുന്നതായിരിക്കും. ശാസ്ത്രജ്ഞനായ നമ്പി നാരായണനെതിരെ ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ബുധനാഴ്ച സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഡൽഹി യൂണിറ്റിന്‍റെ…

Read More

സിദ്ധാർത്ഥിന്റെ മരണം സിബിഐ അന്വേഷിക്കണം: ജസ്റ്റിസ് കെമാൽപാഷ

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് തൂങ്ങിമരിച്ചെന്ന വിശദീകരണം വിശ്വസനീയമല്ലെന്ന് ജസ്റ്റിസ് കെമാൽപാഷയുടെ നിരീക്ഷണം. സി.ബി.ഐ അന്വേഷിച്ചാലേ സംഭവിച്ചതെന്തെന്ന് വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യത്തിന് കരുത്താകുകയാണ് ജസ്റ്റിസ് കെമാൽ പാഷയുടെനിരീക്ഷണം. സാക്ഷിമൊഴി ചോരാതെ പ്രതികൾക്ക് കുരുക്കിടാൻ സി.ബി.ഐയ്‌ക്കേ കഴിയൂ. മൂന്നുദിവസം മർദ്ദനമേൽക്കുകയും ജലപാനം പോലും കഴിക്കാതിരിക്കുകയും ചെയ്തയാൾ തൂങ്ങിമരിക്കുകയെന്നത് അസാദ്ധ്യമാണ്. ആദ്യം അന്വേഷിച്ച എസ്.എച്ച്.ഒ സംഭവം ഗൗരവമായെടുത്തില്ല. ഡിവൈ.എസ്.പി ഏറ്റെടുത്ത ശേഷമാണ് എന്തെങ്കിലും അന്വേഷിച്ചത്. പൊലീസിനെ രാഷ്ട്രീയനേതൃത്വം തടയുകയാണ്….

Read More