ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം; ‘ഇൻവെസ്റ്റ് ഇൻ വിമെൻ, ആക്സിലറേറ്റ് പ്രോ​ഗസ്സ്’എന്നതാണ് 2024ലെ പ്രമേയം

ഇന്ന് അന്താരാഷ്ട്ര വനിതാദിനമാണ്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നൽകാനും ഈ ദിനം ആഹ്വാനം ചെയ്യുന്നു. ലിംഗസമത്വത്തിൽ ഇന്ത്യ 127-ാം സ്ഥാനത്താണെന്നത്, സ്ത്രീകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു. കഴിവുതെളിയിച്ചവരും കരുത്തരുമായ സ്ത്രീകൾക്ക് ഇന്ത്യയിൽ ക്ഷാമമില്ല. പക്ഷേ ലിംഗവിവേചനങ്ങളില്ലാത്ത, സമത്വത്തിന്റേതായ ലോകത്തേക്ക് ഇനിയും നാം ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. സ്ത്രീകൾക്കെതിരായ വർധിച്ചുവരുന്ന അതിക്രമങ്ങളും പെൺഭ്രൂണഹത്യകളും വേതനനിരക്കിലെ അസമത്വവുമെല്ലാം ഇന്ത്യയിൽ സ്ത്രീസമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ചിലതു മാത്രം. ന്യൂയോർക്കിലെ തുണിമില്ലുകളിൽ…

Read More