ലഹരി വസ്തുക്കൾ കൈവശം സൂക്ഷിച്ചു ; കുവൈത്തിൽ യുവാവ് അറസ്റ്റിൽ

കുവൈത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ കൈവശം സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ആണ് ഇയാളെ പിടികൂടിയത്. ലഹരി പദാര്‍ത്ഥങ്ങളും തോക്കും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ നേരത്തെ തന്നെ മറ്റൊരു അറസ്റ്റ് വാറന്‍റ് നിലവിലുണ്ടായിരുന്നു. ഇതിനിടെയാണ് ലഹരിമരുന്നുമായി പിടിയിലായത്. പ്രതിയെയും പിടിച്ചെടുത്ത ലഹരി പദാര്‍ത്ഥങ്ങളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ വന്‍ ലഹരിമരുന്ന് കടത്ത് അധികൃതര്‍ പരാജയപ്പെടുത്തി . കടല്‍ മാര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച…

Read More