
‘രണ്ട് വർഷം മുമ്പ് എനിക്ക് ബോധം കുറവായിരുന്നു, എന്തൊക്കയോ പറഞ്ഞു, അന്ന് ആളുകൾ പിരികേറ്റി’; ഗായത്രി സുരേഷ്
സമീപകാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ നടിയാണ് ഗായത്രി സുരേഷ്. പ്രണവ് മോഹൻലാലിനോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ഗായത്രി ട്രോളന്മാരുടെ ഇരയായത്. ഒരു എലിജിബിൾ ബാച്ചിലർ എന്ന നിലയ്ക്കാണ് പ്രണവിനെ ഇഷ്ടമാണെന്ന് പറഞ്ഞതെന്നാണ് ഗായത്രി സുരേഷ് പിന്നീട് തന്റെ ഭാഗം വിശദീകരിച്ച് പറഞ്ഞത്. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ഗായത്രിക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ട്. മുപ്പത്തിരണ്ടുകാരിയായ ഗായത്രിയുടെ തുടക്കം കുഞ്ചാക്കോ ബോബൻ സിനിമ ജമ്‌നാപ്യാരിയിലൂടെയായിരുന്നു. നടിയുടെ പുതിയ സിനിമ ബദൽ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി…