
‘ഇന്റർവ്യൂ കഴിഞ്ഞപ്പോൾ എനിക്കു കിട്ടേണ്ടതു കിട്ടി…, ഞാൻ ഹാപ്പി ആയി’: ലെന പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലെന. പഴയ തലമുറയ്ക്കും പുതുതലമുറയ്ക്കും ഒരുപോലെ പ്രിയങ്കരിയാണ് ലെന. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിലും അതിൽ ഉറച്ചുനിൽക്കുന്നതിലും മറ്റു താരങ്ങളിൽനിന്നു വ്യത്യസ്തയാണ് ലെന. ലെനയുടെ സ്വകാര്യജീവിതവും ഗോസിപ്പുകളും സോഷ്യൽമീഡിയിൽ ഒരുകാലത്ത് സജീവമായിരുന്നു. ഇപ്പോൾ താൻ എഴുതിയ പുസ്തകവും അതേത്തുടർന്നുണ്ടായ ചില കാര്യങ്ങളും തുറന്നുപറയുകയാണ് ലെന. ഇടിയൻ ചന്തു എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ കൈ ഒടിഞ്ഞു. പിന്നെ ഒരു മാസം പൂർണ വിശ്രമമായിരുന്നു. ആ ഒരു മാസം എന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു….