
ഇന്നും കുടിവെള്ളം മുട്ടും; തലസ്ഥാനത്ത് എട്ട് മണിക്കൂറോളം ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി
തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം തടസപ്പെടും. ഇന്ന് രാത്രി എട്ട് മണി മുതൽ നാളെ പുലർച്ചെ നാല് വരെയാണ് അറ്റകുറ്റപ്പണികൾക്കായി ജല വിതരണം നിർത്തിവയ്ക്കുന്നത്. അരുവിക്കരയിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ വാൽവ് തകരാർ പരിഹരിക്കാനുള്ള ജോലിയാണ് നടക്കുന്നത്. പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ്, പേരാപ്പൂർ, പാതിരപ്പള്ളി, ഭഗത്‌സിംഗ് നഗർ, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരുവിയോട്, ചെഞ്ചേരി, വഴയില, ഇന്ദിരാനഗർ, ഊളമ്പാറ,…