ഡിസംബർ 31 ഓടെ ആദിവാസി മേഖലയിൽ സമ്പൂർണമായി ഇന്റർനെറ്റ് എത്തിച്ച സംസ്ഥാനമായി കേരളം മാറും; മന്ത്രി കെ. രാധാകൃഷ്ണൻ

പിന്നാക്കവിഭാഗ വികസനത്തിനായി സർക്കാർ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടലാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. മെച്ചപ്പെട്ട വിദ്യാഭ്യാസം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കി പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. റോഡുകൾ, വൈദ്യുതി, ഇന്റർനെറ്റ് എന്നീ സൗകര്യങ്ങൾ മിക്കയിടങ്ങളിലും എത്തിച്ചു. ഡിസംബർ 31 ഓടെ ആദിവാസി മേഖലയിൽ സമ്പൂർണമായി ഇന്റർനെറ്റ് എത്തിച്ച സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. തൊടുമല വാർഡിലെ 86 കുടുംബങ്ങൾക്കാണ് കമ്മ്യൂണിറ്റി ഹാളും കണ്ണമാമൂട് റോഡും വന്നതോടെ ആശ്വാസം ലഭിച്ചത്. തൊടുമല വാർഡിലെ…

Read More

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം 5 ദിവസത്തേക്ക് കൂടി നീട്ടി

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം നീട്ടി. 5 ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്. മെയ് 3 മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നുണ്ട്. വ്യാജവാർത്തകൾ തടയാനാണ് നടപടിയെന്ന് അധികൃതർ വിശദീകരണം നൽകി. അതേ സമയം  സൈന്യത്തിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും ഇടപെടലിൽ മണിപ്പൂർ വീണ്ടും ശാന്തമാകുന്നു എന്നാണ് ഏറ്റവുമൊടുവിൽ പുറത്തു വന്ന റിപ്പോർട്ട്. 18 മണിക്കൂറിലേറെയായി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മെയ്തെയ് വിഭാഗം ന്യൂനപക്ഷമായ മേഖലകളിൽ കൂടുതൽ സൈന്യത്തെ നിയോഗിച്ചു. ന്യൂ ചെക്കോൺ മേഖലയിൽ ഭൂരിഭാഗം കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. മുൻ…

Read More