മലയാള സിനിമക്ക് ഇരട്ടി മധുരവുമായി മൈസൂർ ഫിലിം ഫെസ്റ്റിവൽ: മികച്ച നടൻ മാത്യൂ മാമ്പ്ര, മികച്ച സംവിധായകൻ ജി. പ്രജേഷ്സെൻ

മൈസൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തിന് മികച്ച നേട്ടം. ജോഷ് സംവിധാനം ചെയ്ത “കിർക്കൻ” എന്ന സിനിമയിലെ അഭിനയത്തിന് ഡോ. മാത്യു മാമ്പ്രയ്ക്ക് മികച്ച നടനുള്ള പുരസ്കാരം. റോഷാക്, ഇമ്പം, ചെരാതുകൾ, ദേവലോക, ജാനകി റാം, സായാവനം (തമിഴ് ) എന്നിവയാണ് മാമ്പ്ര അഭിനയിച്ച മറ്റ് സിനിമകൾ. ഇതിൽ ചെരാതുകളിലെ അഭിനയത്തിന് മുൻപ് സ്വീഡിഷ് അവാർഡ് ലഭിച്ചിരുന്നു. ‘ദ സീക്രട്ട് ഓഫ് വുമണ്‍’ എന്ന ചിത്രത്തിലൂടെ പ്രജേഷ്‌സെന്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വ്യത്യസ്തരായ സ്ത്രീകളുടെ ജീവിതവും…

Read More

ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് വിഴിഞ്ഞം കരയിലിറങ്ങാന്‍ അനുമതി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ കപ്പലിലെ ക്രെയിനുകള്‍ ഇറക്കുന്നതിലെ അനിശ്ചിത്വം നീങ്ങുന്നു. ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ലെ മുഴുവന്‍ ജീവനക്കാര്‍ക്ക് കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചു. ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാര്‍ക്ക് കപ്പലില്‍നിന്ന് തുറമുഖത്തെ ബര്‍ത്തിലേക്ക് ഇറങ്ങാനുള്ള അനുമതി വൈകുന്നതിനാല്‍ ആഘോഷപൂര്‍വം സ്വീകരണം നല്‍കി നാലു ദിവസമായിട്ടും ക്രെയിനുകള്‍ ഇറക്കാനായിരുന്നില്ല. ഇതുസംബന്ധിച്ച ആശങ്ക നിലനില്‍ക്കെയാണ് അനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചത്. കപ്പലിലെ രണ്ടു…

Read More

കേരള രാജ്യാന്തര ചലച്ചിത്ര മേള ഡെലിഗേറ്റ് പാസുകളുടെ നിരക്ക് കൂട്ടും

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തുന്നതോടെ പാസ് നിരക്ക് 1000 രൂപയില്‍ നിന്നും 1200 രൂപയാകും.18% ആണ് ജിഎസ്ടി നിരക്ക്. വിദ്യാര്‍ഥികള്‍ക്കുള്ള നിരക്ക് 500 രൂപയില്‍ നിന്നും 600 രൂപയാകും. എല്ലാ ചലച്ചിത്രമേളയ്ക്കും ജിഎസ്ടി വരുമെന്നാണു സൂചന. ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡെലിഗേറ്റ് പാസിനു ജിഎസ്ടി ചുമത്തുന്നുണ്ട്. ഓഗസ്റ്റില്‍ നടന്ന രാജ്യാന്തര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്നു. ഓഡിറ്റിങ്ങിനെ തുടര്‍ന്നുള്ള നിര്‍ദേശ പ്രകാരമാണ് ജിഎസ്ടി ഈടാക്കുന്നതെന്നും നിയമപരമായ കാര്യമാണിതെന്നും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍…

Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേരിടണമെന്ന് ശശി തരൂർ

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേര് കെ. കരുണാകരൻ ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കണമെന്നു ശശി തരൂർ എംപി. കെ.കരുണാകരനാണു നെടുമ്പാശ്ശേരി വിമാനത്താവളം യാഥാർഥ്യമാക്കിയത്. അദ്ദേഹത്തിന്റെ ശ്രമമില്ലാതെ ഒരിക്കലും നെടുമ്പാശ്ശേരി വിമാനത്താളം സംഭവിക്കില്ലായിരുന്നെന്നും കെപിസിസി ആസ്ഥാനത്തു നടന്ന കരുണാകരൻ സെന്റർ മന്ദിര നിർ‌മാണ പ്രവർത്തന ഫണ്ട് പിരിവിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു സംസാരിക്കവേ തരൂർ പറഞ്ഞു. ”രാജ്യത്തെ 80 ശതമാനം എയർപോർട്ടുകളുടെയും പേരുകൾ വ്യക്തികളുടേതാണ്. വിമാനത്താവളത്തിന്റെ പേര് കെ. കരുണാകരൻ ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കുന്നതിൽ മടിക്കണ്ടതില്ല. ആദ്യമായി ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ എന്നെ…

Read More

വിഴിഞ്ഞത്ത് ആദ്യകപ്പല്‍ എത്തുക ഒക്‌ടോബര്‍ 15 ന്, തമിഴ്‌നാടുമായി ചര്‍ച്ച നടത്തും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്‌ടോബര്‍ 15-ന് വൈകിട്ട് മൂന്നു മണിക്ക് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കാലാവസ്ഥ വ്യതിയാനമനുസരിച്ചു കപ്പലിന്റെ വേഗതയില്‍ കുറവു വന്നതനുസരിച്ചു ഗുജറാത്തിലെ മുംദ്രയില്‍ നിന്നുള്ള മടക്കയാത്ര വൈകുമെന്നതിനാലാണ് നേരത്തെ നിശ്ചയിച്ച ഉദ്ഘാടന തീയതിയായ ഒക്ടോബര്‍ നാലില്‍ മാറ്റം വന്നത്. 13നോ 14നാ കപ്പല്‍ വിഴിഞ്ഞത്ത് എത്തും. കൃത്യതയ്ക്കു വേണ്ടിയാണ് 15-ന് തീയതി നിശ്ചയിച്ചതെന്നു മന്ത്രി പറഞ്ഞു. സ്വപ്ന പദ്ധതിയുടെ പൂര്‍ത്തീകരണം എന്ന നിലയ്ക്ക് ഉദ്ഘാടന ചടങ്ങ് ആകര്‍ഷകമാക്കാനാണ് ശ്രമം. പാറക്കല്ലുകള്‍…

Read More

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് അക്‌സല്‍ വിറ്റ്‌സെല്‍

ബെല്‍ജിത്തിന്റെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായ അക്‌സല്‍ വിറ്റ്‌സെല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ബെല്‍ജിയത്തിന്റെ സുവര്‍ണ കാലഘട്ടത്തിലെ താരങ്ങളിലൊരാളായ വിറ്റ്‌സെല്‍ 15 വര്‍ഷം നീണ്ട കരിയറാണ് അവസാനിപ്പിക്കുന്നത്. 34 കാരനായ വിറ്റ്‌സെല്‍ ബെല്‍ജിയത്തിനായി 130 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. 12 ഗോളുകളും നേടി. ക്ലബ്ബ് ഫുട്‌ബോളില്‍ സജീവമായി തുടരുമെന്ന് താരം അറിയിച്ചു. സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മഡ്രിഡിനുവേണ്ടിയാണ് വിറ്റ്‌സെല്‍ കളിക്കുന്നത്. ‘ഏറെ ആലോചിച്ചശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. 15 വര്‍ഷം രാജ്യത്തിനുവേണ്ടി പന്തുതട്ടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്….

Read More

വാർത്തകൾ ഒറ്റ നോട്ടത്തിൽ

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പ്രചാരണം ശക്തമാക്കി ഇരു സ്ഥാനാര്‍ത്ഥികളും. ശശി തരൂർ ഇന്ന് മഹാരാഷ്ട്രയിലാണ് പ്രചാരണം നടത്തുന്നത്. രാവിലെ മുതിർന്ന നേതാവ് സുശീൽകുമാർ ശിൻഡെയുടെ വസതിയിലെത്തിയ തരൂര്‍ മുംബൈ പിസിസി ആസ്ഥാനത്ത് എത്തിയും നേതാക്കളോട് വോട്ട് അഭ്യര്‍ത്ഥിച്ചു. ഇന്നലെ മുംബൈയില്‍ എത്തിയ തരൂരിനെ സ്വീകരിക്കാന്‍ നേതാക്കള്‍ ആരും എത്തിയിരുന്നില്ല. എന്നാല്‍ ഇതില്‍ തനിക്ക് പരിഭവമില്ലെന്നും സാധാരണ പ്രവര്‍ത്തകരുടെ പിന്‍തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു ……….. കോൺഗ്രസ് പ്രവർത്തകർക്കിടയില്‍ ശശി തരൂരിനുള്ള പിന്‍തുണ ഏറുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാടായ…

Read More