63 രാജ്യങ്ങളിലേക്ക് ഇ-വിസ; അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികളുമായി സൗദി

അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ കൂടുതൽ രാജ്യത്തേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ സൗദി ഉടൻ പ്രഖ്യാപിക്കും. സൗദിയിലെത്തുന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമായാണ് നീക്കം. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഇടത്തര വരുമാനക്കാരായ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിന് ടൂറിസം മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. 2023-ഓടെ 100 ദശലക്ഷം സന്ദർശകർ എന്ന ലക്ഷ്യം ഇതിനകം മറികടന്ന സൗദി 2030 ഓടെ 150 ദശലക്ഷം എന്ന എണ്ണം പൂർത്തീകരിക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി….

Read More