
അന്താരാഷ്ട്ര സ്റ്റാമ്പ് പ്രദർശനത്തിൽ വെള്ളി മെഡൽ നേട്ടവുമായി മലയാളി
അന്താരാഷ്ട്ര സ്റ്റാമ്പ് പ്രദർശനമത്സരത്തിൽ വെള്ളി മെഡൽ തിളക്കവുമായി വീണ്ടും മലയാളി പ്രവാസി. യു.എ.ഇയിൽ താമസിക്കുന്ന കണ്ണൂർ തവക്കര സ്വദേശി പി.സി. രാമചന്ദ്രനാണ് ഫെബ്രുവരി 28 മുതൽ മാർച്ച് മൂന്നുവരെ എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷൻ നടത്തിയ എക്സിബിഷനിൽ വെള്ളിത്തിളക്കവുമായി മലയാളിയുടെ അഭിമാനമായത്. യു.എ.ഇയുടെ പിറവി മുതലുള്ള ചരിത്രം പറയുന്ന സ്റ്റാമ്പുകളുടെ പ്രദർശനമാണ് 80 ഷീറ്റുകൾ അടങ്ങിയ അഞ്ച് ഫ്രെയിമുകളിലായി ഇദ്ദേഹം ലോകത്തിന് മുമ്പിൽ തുറന്നിട്ടത്. പാരമ്പര്യ വിഭാഗത്തിൽ ഇദ്ദേഹത്തിന് 70 പോയന്റുകൾ ലഭിച്ചു. പ്രദർശനത്തിൽ പങ്കെടുക്കുന്ന ഏക മലയാളിയും…