ആകാശ എയർ ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നു

ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നു. 2024 മാർച്ച് അവസാനത്തോടെയായിരിക്കും അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുകയെന്ന് CNBC TV18 റിപ്പോർട്ട് ചെയ്തു. കുവൈത്ത്‌ സിറ്റി , ദോഹ, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. ഈ രാജ്യങ്ങളിലെ സർക്കാരുകളുടെ അംഗീകാരത്തിനായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ആകാശ എയർ സിഇഒ വിനയ് ദുബെ പറഞ്ഞു.

Read More