
ഐഎംഎഫ്എഫ്എ: പ്രവാസി മലയാളികളുടെ ചലച്ചിത്രാഷ്കാരങ്ങൾക്കായ് ഒരു അന്താരാഷ്ട്ര വേദി
സിനിമയുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി കലാകാരന്മാർക്കായ് ലോകത്തിലാദ്യമായ് ആഗോള തലത്തിൽ ഹ്രസ്വ-ദീർഘ ചലച്ചിത്രങ്ങളുടെ ഒരു ഇന്റർനാഷനൽ മലയാളം ഫിലിം ഫെസ്റ്റിവൽ എല്ലാ വർഷവും ഓസ്ട്രേലിയയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. എഴുത്തുകാരനും സംവിധായകനുമായ ജോയ് കെ മാത്യുവിന്റെ നേതൃത്വത്തിലാണ് പരിപാടി ഒരുങ്ങുന്നത്. കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികളായ കലാകാരന്മാരുടെ ഹ്രസ്വ-ദീർഘ ചിത്രങ്ങൾ ഓസ്ട്രേലിയയിൽ മലയാളം ചലച്ചിത്ര മേളകളിൽ ഉൾപ്പെടുത്തുക, കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികൾ സിനിമയുടെ ചിത്രീകരണവുമായ് ബന്ധപ്പെട്ട് ഓസ്ട്രേലിയയിലേക്ക് എത്തുന്നുവെങ്കിൽ ചിത്രീകണത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുക,…