
സൗദി സിനിമ അന്താരാഷ്ട്ര തലത്തിലേക്ക് ; ലോക ഫിലിം കമ്മീഷനിൽ അംഗമായി സൗദി ഫിലിം കമ്മീഷൻ
40ലധികം രാജ്യങ്ങളിൽ നിന്നുള്ള 360 ഓളം ഫിലിം ബോർഡുകളുടെ ആഗോള ശൃംഖലയായ അസോസിയേഷൻ ഓഫ് ഫിലിം കമ്മീഷണേഴ്സ് ഇൻറർനാഷനലിൽ സൗദി ഫിലിം കമീഷൻ ഔദ്യോഗികമായി അംഗമായി. സൗദി വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര ചലച്ചിത്ര വ്യവസായത്തെ യോജിപ്പിച്ച് സുരക്ഷിതവും മികച്ചതുമായ വിജയം നേടുന്നതിന് ഫിലിം കമ്മീഷനുകളെ സഹായിക്കുക എന്നതാണ് അന്താരാഷ്ട്ര ഫിലിം കമീഷന്റെ ലക്ഷ്യം. ഇതിൽ അംഗത്വം നേടിയതിലൂടെ നിരവധി നേട്ടങ്ങളാണ് സൗദി ഫിലിം കമീഷന് കൈവരികയെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ മികച്ച സിനിമാപ്രവർത്തകരുടെ ഉപദേശ…