
ഇസ്രയേലിന്റെ തുടർ സൈനിക നീക്കം അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണം; അമേരിക്ക
ഇസ്രയേലിൻറെ തുടർ സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന് അമേരിക്ക. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള മുൻകരുതലിനെക്കുറിച്ചും അമേരിക്ക ഇസ്രയേലിനെ ഓർമിപ്പിച്ചു. ഗാസയിൽ തുടർ സൈനിക നീക്കങ്ങൾ ഇസ്രയേൽ ശക്തമാക്കാനിരിക്കെ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ ചർച്ചയായത്. നിരപരാധികളായ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, ചികിത്സ തുടങ്ങിയവ ലഭിക്കുന്നുണ്ടെന്നുറപ്പാക്കാൻ യു.എന്നുമായും മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നും ജോ ബൈഡൻ അറിയിച്ചു. ഇസ്രയേലിലെ പൗരന്മാരെ സംരക്ഷിക്കാനുള്ള എല്ലാ…