അവസാന കളി ജയിക്കാനായില്ല; സമനിലയുമായി കരിയർ അവസാനിപ്പിച്ച് സുവാരസ്

അവസാന അന്താരാഷ്ട്ര ഫുട്ബോൾ മത്സരം കളിച്ച് ഉറുഗ്വായ് ഇതിഹാസ താരം ലൂയിസ് സുവാരസ്. പരാ​ഗ്വെക്കെതിരെയുള്ള 2026 ഫിഫാ ലോകകപ്പ് യോഗ്യതാ മത്സരമായരുന്നു സുവാരസിന്റെ അവസാന അന്താരാഷ്ട്ര മത്സരം. എന്നാൽ ഇരു ടീമുകൾക്കും വല കുലുക്കാൻ സാധിക്കാഞ്ഞതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ഉറുഗ്വായുടെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരനാണ് സുവാരസ്. ഉറുഗ്വായ്ക്കായി 143 മത്സരത്തിൽ പങ്കെടുത്ത സുവാരസ് 69 ഗോൾ സ്വന്തമാക്കിയിട്ടുണ്ട്. 17 വർഷത്തെ കരിയറിനാണ് ഇതോടെ ഈ 37-കാരൻ വിരാമമിടുന്നത്. 2007ലാണ് സുവാരസ് ഉറുഗ്വായ്ക്കായി ആദ്യമായി കളത്തിലിറങ്ങുന്നത്….

Read More

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് ലൂയിസ് സുവാരസ് പടിയിറങ്ങുന്നു; അവസാനം 17 വർഷം നീണ്ട കരിയറിന്

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യുറഗ്വായ് സൂപ്പർ താരം ലൂയിസ് സുവാരസ്. സെപ്റ്റംബർ ആറിന് പാരഗ്വായ്‌ക്കെതിരേ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരമായിരിക്കും യുറഗ്വായ് ജേഴ്‌സിയിലെ തന്റെ അവസാന മത്സരമെന്നാണ് താരം അറിയിച്ചത്. യുറഗ്വായ്ക്കായി 142 മത്സരങ്ങളിൽ നിന്ന് 69 ഗോളുകൾ നേടിയ താരം അന്താരാഷ്ട്ര ഫുട്‌ബോളിൽ യുറഗ്വായുടെ ടോപ് സ്‌കോററാണ്. 2011-ൽ യുറഗ്വായ് കോപ്പ അമേരിക്ക കിരീടം നേടിയതും സുവാരസിന്റെ തകർപ്പൻ പ്രകടനത്തിലാണ്. അന്ന് ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സുവാരസായിരുന്നു. 2007-ൽ കളത്തിലിറങ്ങിയ…

Read More

ഐതിഹാസിക കരിയറിന് തിരശീല വീഴുന്നു ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി. ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ഇന്ത്യന്‍ ജേഴ്‌സി അഴിക്കുമെന്ന് ഛേത്രി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പ്രത്യേക വീഡിയോയിലൂടെയാണ് 39കാരനായ ഛേത്രി അനിവാര്യമായ തീരുമാനം പുറത്തുവിട്ടത്. 2005ല്‍ പാകിസ്ഥാനെതിരായ മത്സരത്തിലാണ് ഛേത്രി അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് 19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ജേഴ്‌സിയിലുണ്ടായിരുന്നു. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍…

Read More

അന്താരാഷ്ട്ര ഫുട്ബോളിനോട് വിട പറയാൻ ഡി മരിയ; കോപ്പയ്ക്ക് ശേഷം വിരമിക്കും

കോപ്പ അമേരിക്കയോടെ അന്താരാഷ്ട്ര ഫുട്ബോളിനോട് വിട പറയുമെന്ന് പ്രഖ്യാപിച്ച് അര്‍ജന്‍റീനിയൻ സൂപ്പര്‍ താരം എയ്ഞ്ചൽ ഡി മരിയ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്‍റെ പ്രഖ്യാപനം. തനിക്ക് തന്ന എല്ലാ പിന്തുണയ്‌ക്കും ആരാധകര്‍ക്കും കുടുംബത്തിനും സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നതായി മരിയയുടെ ദീര്‍ഘമായ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. ഖത്തര്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് മുമ്പ് പറഞ്ഞിരുന്ന ഡി മരിയ കപ്പ് വിജയിച്ചതോടെ കുറച്ച് കാലം കൂടി കളിക്കാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത വര്‍ഷം അമേരിക്കയിൽ വച്ചാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്‍റ് നടക്കുന്നത്….

Read More

രാജ്യാന്തര ഫുട്‌ബോളിൽനിന്ന് ഗരെത് ബെയ്ൽ വിരമിച്ചു

വെയ്ൽസ് ഫുട്‌ബോൾ ടീം ക്യാപ്റ്റനും മുൻ റയൽ മഡ്രിഡ് താരവുമായ ഗാരെത് ബെയ്ൽ ക്ലബ്, രാജ്യാന്തര ഫുട്‌ബോളുകളിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചു. മുപ്പത്തിമൂന്നാം വയസിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വെയ്ൽസ് നായകൻറെ പ്രഖ്യാപനം. ഖത്തറിലെ ഫിഫ ലോകകപ്പിൽ വെയ്ൽസ് കുപ്പായത്തിൽ ബെയ്ൽ മൈതാനത്തിറങ്ങിയിരുന്നു. വെയ്ൽസിന്റെ എക്കാലത്തെയും മികച്ച താരമായ ബെയ്ൽ 17-ാം വയസ്സിലാണ് രാജ്യാന്തര ഫുട്‌ബോളിൽ അരങ്ങേറുന്നത്. 111 കളിയിൽനിന്നു രാജ്യത്തിനായി 41 ഗോൾ നേടി. ഇംഗ്ലിഷ് ക്ലബ് സതാംപ്ടൻ, ടോട്ടനം ഹോട്‌സ്പർ എന്നിവയിലൂടെ കളിച്ചു തെളിഞ്ഞ സ്പാനിഷ്…