
‘അന്താരാഷ്ട്ര എനർജി കോറിഡോർ വാണിജ്യത്തെ ത്വരിതപ്പെടുത്തും’
ഇന്ത്യയെ മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയുൾപ്പെടെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട ഇന്റർനാഷനൽ മാരിടൈം ആൻഡ് എനർജി കോറിഡോർ വാണിജ്യ, വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്തുന്ന സുപ്രധാന സംരംഭമായിരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. ഭൂഖണ്ഡാന്തര ഊർജ, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇതിടയാക്കുമെന്നും അദ്ദേഹം മനാമ ഡയലോഗിന്റെ പ്ലീനറി സെഷനിൽ സംസാരിക്കവെ പറഞ്ഞു. ആഗോള കണക്ടിവിറ്റിയുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയ അദ്ദേഹം ആഗോള സമ്പദ്വ്യവസ്ഥയെ നിലനിർത്തുന്നതിനുള്ള ശക്തമായ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടാകേണ്ടതുണ്ടെന്ന് പറഞ്ഞു. ‘പ്രാദേശിക തന്ത്രപരമായ സഹകരണം’…