
അന്താരാഷ്ട്ര കുറ്റവാളിയെ പിടികൂടി ദുബൈ പൊലീസ്
ആഗോള തലത്തിൽ 15 രാഷ്ട്രങ്ങളിലെ നിയമ നിർവഹണ സംവിധാനങ്ങൾ ഒരുമിച്ച് നടത്തിയ ഓപറേഷനിൽ സുപ്രധാന പങ്കുവഹിച്ച് ദുബൈ പൊലീസ്. ‘ഓപറേഷൻ പിറ്റ് സ്റ്റോപ്’എന്ന ഓപറേഷനിലൂടെ നിരവധി അന്താരാഷ്ട്ര കുറ്റവാളികളെ ഇതിനകം പിടികൂടിയിട്ടുണ്ട്. 1.6 കോടി ദിർഹം നികുതി വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെയാണ് ദുബൈ പൊലീസ് ഏറ്റവുമൊടുവിൽ പിടികൂടിയത്. ജപ്പാനിൽനിന്ന് യു.എ.ഇയിൽ വന്നിറങ്ങിയ ഇയാളെ തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു. നികുതി വെട്ടിപ്പ് നടത്തുന്ന വൻ ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുന്നയാളാണ് പിടിയിലായത്. സ്പെയിൻ, റുമേനിയ, എസ്തോണിയ എന്നിവിടങ്ങളിലെ കമ്പനികൾ…