
അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് ജിദ്ദയിൽ തുടക്കം ; മേള ഡിസംബർ 21 വരെ
അന്താരാഷ്ട്ര പുസ്തകമേളക്ക് ജിദ്ദ സൂപ്പർ ഡോമിൽ ഗംഭീര തുടക്കം. സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മേള ഡിസംബർ 21 വരെ നീളും. ഇത്തവണ 450 ഓളം പവിലിയനുകളിലായി 22 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം പ്രാദേശിക, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഏജൻസികളും പങ്കെടുക്കുന്നുണ്ട്. സെമിനാറുകൾ, വർക്ഷോപ്പുകൾ എന്നിവയിൽ 170 ഓളം പ്രമുഖ പ്രഭാഷകർ പങ്കെടുക്കും. സമ്പന്നമായ നൂറിലധികം സാംസ്കാരിക പരിപാടികളാണ് അരങ്ങേറുക. കുട്ടികൾക്ക് പ്രത്യേക ഏരിയയുണ്ട്. എഴുത്ത്, നാടകം, അനിമേഷൻ നിർമാണം, വിവിധ സംവേദനാത്മക പ്രവർത്തനങ്ങൾ…