
റൺവേ നവീകരണം; തിരുവനന്തപുരം വിമാനം റൺവേ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അടച്ചിടും
റൺവേ നവീകരിക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസ് പുന:ക്രമീകരിക്കും. റൺവേയുടെ റീ കാർപെറ്റിങ് അടക്കമുള്ള നവീകരണ പദ്ധതി 14 മുതൽ തുടങ്ങുന്നത് കണക്കിലെടുത്ത് രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ റൺവേ അടച്ചിടും. ഈ സമയത്തുള്ള വിമാന സർവീസുകളുടെ സമയമാണ് പുനക്രമീകരിച്ചിരിക്കുന്നത്. പുതിയ സമയക്രമം വിമാന കമ്പനികൾ യാത്രക്കാരെ അറിയിക്കും. രാവിലെ 8.50 ആണ് അവസാന സർവീസ്. മാർച്ച് 29 വരെയാണു റൺവേ നവീകരണമെന്നതിനാൽ അതുവരെ ഇതേ നില തുടരും. 3374 മീറ്റർ…