അഗ്നിവീർ പദ്ധതി ; സൈന്യം ആഭ്യന്തര സർവെ നടത്തുന്നുവെന്ന് റിപ്പോർട്ട്

അഗ്‌നീവീര്‍ പദ്ധതിയെ കുറിച്ച് സൈന്യം ആഭ്യന്തര സര്‍വെ നടത്തുന്നതായി റിപ്പോര്‍ട്ട്. അഗ്‌നിവീര്‍, റെജിമെന്റല്‍ സെന്റര്‍ ഉദ്യോഗസ്ഥര്‍, യൂണിറ്റ് കമാന്റര്‍മാര്‍ എന്നിവരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ തേടുന്നത്. അഗ്‌നിവീര്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് നടപടി. 2022 ജൂണിലാണ് അഗ്‌നിവീര്‍ പദ്ധതി ആരംഭിക്കുന്നത്. ഇതുവരെയുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ വിലയിരുത്തുകയും പദ്ധതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അടുത്ത സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. കരസേനയില്‍ രണ്ടു ബാച്ചുകളിലായി 40,000 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. നാവികസേനയില്‍ 7385 പേര്‍ പരിശീലനം…

Read More