ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്ത് ആഭ്യന്തരമന്ത്രി ബഹ്റൈനിലെത്തി
ഔദ്യോഗിക സന്ദർശനത്തിനായി ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് ബഹ്റൈനിലെത്തി. ബഹ്റൈൻ ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുമായി ശൈഖ് ഫഹദ് കൂടിക്കാഴ്ച നടത്തി. കുവൈത്തും ബഹ്റൈനും തമ്മിലുള്ള ദീർഘകാല ബന്ധത്തെ പ്രത്യേകിച്ച് ആഭ്യന്തര മേഖലയിലെ അടുപ്പത്തെ ശൈഖ് ഫഹദ് അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും മേഖലയിലെ സുരക്ഷാ വെല്ലുവിളികളും കുറ്റകൃത്യങ്ങളും നേരിടാനും പരസ്പര സന്ദർശനങ്ങളുടെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി. ഇരുമന്ത്രിമാരും പരസ്പരം ബഹുമതികളും…