ശ്രീലങ്കന്‍ പര്യടനത്തില്‍ ന്യൂസിലന്റ് നായകനായി മിച്ചല്‍ സാന്റ്നര്‍; പുതുമുഖങ്ങളായി നഥാന്‍ സ്മിത്തും മിച്ചല്‍ ഹേയും
മിച്ചല്‍ സാന്റ്നർ ന്യൂസിലന്റ് ടീമിന്റെ ഇടക്കാല ക്യാപ്റ്റൻ. അടുത്തു നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനായിട്ടാണ് സാന്റ്നറെ നിയമിച്ചത്. ലങ്കന്‍ പര്യടനത്തിനുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബൗളിങ് ഓള്‍റൗണ്ടര്‍ നഥാന്‍ സ്മിത്ത്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മിച്ചല്‍ ഹേ എന്നിവർ ടീമിലെ പുതുമുഖങ്ങളാണ്. 25 കാരനായ നഥാന്‍ സ്മിത്ത് ഈ വര്‍ഷത്തെ മികച്ച ആഭ്യന്തര താരമായി തെരഞ്ഞെടുക്കപ്പെട്ട താരമാണ്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡ് എ ടീമിനായി അരങ്ങേറ്റം കുറിച്ച താരമാണ് മിച്ചല്‍ ഹേ….