കാലതാമസത്തിന്റെ പേരിൽ നീതി നിഷേധിക്കരുത്, സ്ത്രീകളോടൊപ്പം നിൽക്കാനുള്ള ബാധ്യത കോടതിക്കുണ്ട്; മന്ത്രി ആർ ബിന്ദു

നടൻ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി മന്ത്രി ആർ. ബിന്ദു. ഏതുകോടതിയാണെങ്കിലും കാലതാമസം ഉണ്ടായെന്ന പേരിൽ നീതി നിഷേധിക്കാൻ പാടില്ലെന്ന് അവർ പറഞ്ഞു. അപമര്യാദയായി സ്ത്രീകളോട് പെരുമാറിയിട്ടുണ്ടെങ്കിൽ മാതൃകാപരമായ ശിക്ഷ അർഹിക്കുന്നു. അതിന് എല്ലാവരും തയ്യാറാവണം. രാജ്യത്തെ പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി. സ്ത്രീകളോടൊപ്പം നിൽക്കാനുള്ള ബാധ്യത സുപ്രീംകോടതിക്കുണ്ടെന്നും അവർ വ്യക്തമാക്കി. സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ജാമ്യം അനുവദിച്ച നടപടിയിൽ പ്രതികരിച്ച് കെ. കെ ശൈലജയും രംഗത്തെത്തി. വിധി സർക്കാരിന് എതിരല്ലെന്നും കോടതി വിധിയെ…

Read More

മദ്യനയ അഴിമതിക്കേസ്: കേജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിലുള്ള മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസ് 23ന് വീണ്ടും പരിഗണിക്കും. സിബിഐയുടെ അറസ്റ്റും റിമാൻഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നൽകിയ ഹർജികളാണ് സുപ്രീം കോടതിയിൽ നൽകിയിരുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തേ രണ്ട് ഹർജികളും ഡൽഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ജാമ്യം തേടി കേജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഇ.ഡി റജിസ്റ്റർ ചെയ്ത കേസിൽ കേജ്രിവാളിനു സുപ്രിംകോടതി…

Read More

മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം

ഡൽഹി മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഹർജിയിലെ നിയമ വിഷയങ്ങൾ മൂന്നംഗ ബെഞ്ചിന് വിട്ടു. അതേസമയം, മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യത്തിൽ തീരുമാനം അരവിന്ദ് കെജ്രിവാളിന് വിടുന്നുവെന്നും സുപ്രീംകോടതി അറിയിച്ചു. ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും കെജരിവാൾ ജയിൽ തുടരും. സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയത് കൊണ്ട് ഇതിൽ ജാമ്യം ലഭിച്ചാൽ മാത്രമേ ജയിൽ മോചന സാധ്യമാകൂ. ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജരിവാൾ…

Read More

കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി, മെയ് 7ന് ജാമ്യാപേക്ഷ പരിഗണിക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കാലമായതിനാലാണ് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. മെയ് ഏഴിന് ചൊവ്വാഴ്ച ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദിപാന്‍കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര ഏജന്‍സിയോടും കെജ്‌രിവാളിന്റെ അഭിഭാഷകനോടും തയ്യാറാകാനും കോടതി നിര്‍ദേശിച്ചു. ഇടക്കാല ജാമ്യം പരിഗണിക്കും മുന്‍പ് ഇഡിയെ കേള്‍ക്കണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. അറസ്റ്റ് ചോദ്യം…

Read More

മൃതദേഹവുമായുള്ള പ്രതിഷേധം; മാത്യു കുഴൽനാടനും, മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം തുടരും, കേസ് നാളത്തേക്ക് മാറ്റി

കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ദിരയെന്ന സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാക്കളായ മാത്യു കുഴല്‍നാടന്‍റേയും മുഹമ്മദ് ഷിയാസിന്‍റേയും ഇടക്കാല ജാമ്യം തുടരും. ജാമ്യാപേക്ഷയിലെ വാദം കോടതി നാളേക്ക് മാറ്റി. ഏത് തരത്തിൽ ഉള്ള ആക്രമണമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.കൊല്ലപ്പെട്ട ഇന്ദിരയുടെ ബന്ധുക്കൾ ഉൾപ്പെടെ എല്ലാവരും വൈകാരികമായാണ് പ്രതികരിച്ചത്.രാവിലെ പത്തരമണിക്ക് ഇൻക്വസ്റ്റ് തുടങ്ങിയിട്ടില്ല.നൂറ് കണക്കിന് ആളുകൾ സംഭവ സ്ഥലത്തുണ്ടായിരുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്ന വകുപ്പിന് പുറമെ മറ്റ്…

Read More