സൂക്ഷ്മദർശിനി കണ്ടശേഷം ഒരു അമ്മച്ചി പറഞ്ഞത് അവൻ അമ്മയ്ക്ക് വേണ്ടിയല്ലേ കൊന്നത് എന്നാണ്; ബേസിൽ ജോസഫ്

ബേസിൽ ജോസഫും നസ്രിയ നസീമും കേന്ദ്ര കഥപാത്രങ്ങളായ സൂക്ഷ്മദർശിനി അടുത്തിടെയാണ് ഒടിടിയിൽ റിലീസ് ചെയ്തത്. പേരിനോട്‌ നൂറ് ശതമാനവും നീതി പുലർത്തിയെന്ന് പറയാവുന്ന കൊച്ചുസിനിമയായിരുന്നു ഇത്. വീട്ടുജോലിയും മറ്റും നോക്കി ബോറടിച്ച് ജോലി കിട്ടാൻ വേണ്ടി കള്ളത്തരം ഒപ്പിച്ച് കാത്തിരിക്കുന്ന വീട്ടമ്മയായ നസ്രിയയുടെ പ്രിയദർശിനി എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. നസ്രിയ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ഒരു കുറ്റകൃത്യം തെളിയുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയശേഷം പ്രേക്ഷകരിൽ ഒരാളിൽ നിന്നുണ്ടായ രസകരമായ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്…

Read More