
‘ഒരു കാമുകനെ കണ്ടുപിടിക്കണം, കമൽ അന്ന് എന്നോട് പറഞ്ഞത്’: സുഹാസിനി
സിനിമാ രംഗത്ത് ബഹുമാന്യ സ്ഥാനമുള്ള നടിയാണ് സുഹാസിനി. എൺപതുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ നടിയെ തേടി തുടരെ വന്നു. സംവിധായകൻ മണിരത്നത്തെയാണ് സുഹാസിനി വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുണ്ട്. കമൽ ഹാസന്റെ ചേട്ടൻ ചാരു ഹാസന്റെ മകളാണ് സുഹാസിനി. നടിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് കമൽ ഹാസൻ. നടനും മുത്തശ്ശിക്കുമൊപ്പമാണ് സുഹാസിനിയുടെ കുട്ടിക്കാലത്ത് കഴിഞ്ഞിരുന്നത്. ഇതേക്കുറിച്ച് ഒരിക്കൽ സുഹാസിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മദ്രാസിലേക്ക് എന്നെ കൊണ്ട് വന്നത് ചിറ്റപ്പൻ കമൽ ഹാസനാണ്….