
വിവാഹം വേണ്ട എന്നത് ആലോചിച്ചെടുത്ത തീരുമാനം, കോംപ്രമൈസുകളാണ് കണ്ടത്; ഐശ്വര്യ ലക്ഷ്മി
നടി ഐശ്വര്യ ലക്ഷ്മി വളരെ പെട്ടെന്നാണ് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മായാനദി, വിജയ് സൂപ്പറും പൗർണമിയും, വരത്തൻ എന്നീ മൂന്ന് സിനിമകൾ ഹിറ്റായതോടെ ഐശ്വര്യയെ തേടി വലിയ അവസരങ്ങളെത്തി. തമിഴകത്തേക്കും തെലുങ്കിലേക്കും ഐശ്വര്യ കടന്നു. ഹലോ മമ്മി ആണ് ഐശ്വര്യയുടെ പുതിയ മലയാള സിനിമ. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. വിവാഹിതയാകാൻ തനിക്ക് താൽപര്യമില്ലെന്നും ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും ഐശ്വര്യ പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. വീട്ടുകാരുടെ സമ്മർദ്ദം കാരണം…