ദുബൈ നഗരത്തിലെ ഇൻ്റർസിറ്റി-ബസ് സർവീസുകൾ വിപുലീകരിക്കുന്നു
ദുബൈ നഗരത്തിലെ സിറ്റി ബസ് ശൃംഖലയും ഇന്റര്‍സിറ്റി ബസ് സര്‍വിസും വിപുലീകരിക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആര്.ടി.എ). മെട്രോ, ട്രാം, ജല ഗതാഗതം എന്നിവയുമായി പൊതു ബസുകള്‍ കൂടുതല്‍ സംയോജിപ്പിക്കണമെന്ന യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് നടപടി. തങ്ങളോടു സംസാരിക്കൂ എന്ന ആര്.ടി.എയുടെ വെര്‍ച്വല്‍ പരിപാടിയിലാണ് യാത്രികര്‍ ഇത്തരമൊരു നിർദേശവും ആശയവും മുന്നോട്ടുവെച്ചത്. ദുബൈയിൽ വിവിധ മേഖലകളുമായി യു.എ.ഇയിലെ മറ്റ് എമിറേറ്റുകളുമായും ബന്ധിപ്പിക്കുന്ന ബസ് സര്‍വിസുകള്‍ വേണമെന്ന് നിരവധി പേരാണ് ആവശ്യമുന്നയിച്ചത്. ഈ വര്‍ഷം ജനുവരി…