
ഞാൻ വിചാരിച്ചത് ഇവർ മിണ്ടില്ല, ഭയങ്കര ജാഡയായിരിക്കും എന്നാണ്; തന്റെ റോൾ മോഡലാണ് ജയ ബാധുരിയെന്ന് മല്ലിക സുകുമാരൻ
താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. അമിതാഭ് ബച്ചൻ ഇന്നും അഭിനയ രംഗത്ത് സജീവമായി തുടരുമ്പോൾ ജയ ബച്ചൻ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ നൽകുന്നു. ജനങ്ങൾക്കിടയിൽ രണ്ട് പേർക്കും രണ്ട് ഇമേജാണ്. വലിയ ദേഷ്യക്കാരിയാണ് ജയ ബച്ചനെന്ന് വിമർശകർ പറയുന്നു. പൊതുവിടങ്ങളിൽ ജയ ബച്ചൻ ദേഷ്യപ്പെട്ട ഒന്നിലേറെ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം സഹപ്രവർത്തകർക്ക് ജയ ബച്ചനെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. ഇപ്പോഴിതാ ജയ ബച്ചനും അമിതാഭ് ബച്ചനുമൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് നടി മല്ലിക സുകുമാരൻ. ഐഎഫ്എഫ്കെ ഉദ്ഘാടന…