ഇന്റര്‍ മയാമി വിടാനൊരുങ്ങി മെസി; മടക്കം പഴയ ക്ലബിലേക്ക്!

ഇതിഹാസ താരം ലിയോണല്‍ മെസി അമേരിക്കന്‍ ക്ലബായ ഇന്റര്‍ മയാമി വിടാനൊരുങ്ങുന്നു. ഈ സീസണിനൊടുവില്‍ അര്‍ജന്റീൻ താരം മയാമി വിടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതിന് മുമ്പ് ക്ലബിനെ ലീഗ് ചാംപ്യന്മാരാക്കുകയായിരിക്കും മെസിയുടെ ലക്ഷ്യം. മെസി ഇന്റര്‍ മയാമിയിലെത്തിയത് പിഎസ്ജിയില്‍ നിന്നാണ്. 2021ലാണ് ബാഴ്‌സലോണയുമായുള്ള 21 വര്‍ഷത്തെ ബന്ധമുപേക്ഷിച്ച് മെസി പിഎസ്ജിയിലെത്തിയത്. രണ്ട് വര്‍ഷത്തേക്കായിരുന്നു കരാര്‍. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് അന്ന് കരാര്‍ റദ്ദാക്കിയയത്. പിഎസ്ജിയെ വലിയ നേട്ടത്തിളിലേക്ക് എത്തിക്കാന്‍ മെസിക്ക് സാധിച്ചില്ല. ഇതിനിടെ ആരാധകരുടെ പരിഹാസത്തിനും മെസി…

Read More

ലിയോണൽ മെസി ഇന്റർ മയാമി വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ; ന്യവെല്‍സ് ഓള്‍ഡ് ബോയ്‌സിലേക്ക് ചേക്കേറിയേക്കും

അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമി വിടാനൊരുങ്ങി അര്‍ജന്റീനയുടെ ഇതിഹാസ താരം ലിയോണല്‍ മെസി. 2025ല്‍ അദ്ദേഹം മയാമി വിടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതിന് ക്ലബിനെ ലീഗ് ചാംപ്യന്മാരാക്കുകയായിരിക്കും മെസിയുടെ ലക്ഷ്യം. ബാഴ്സലോണയുമായുള്ള 21 വര്‍ഷത്തെ ബന്ധമുപേക്ഷിച്ച് 2021ലാണ് മെസി പിഎസ്ജിയിലെത്തിയത്. രണ്ട് വര്‍ഷത്തേക്കായിരുന്നു കരാര്‍. ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് അന്ന് കരാര്‍ റദ്ദാക്കിയയത്. പിഎസ്ജിയെ വലിയ നേട്ടത്തിലേക്ക് എത്തിക്കാന്‍ മെസിക്ക് കഴിഞ്ഞിരുന്നില്ല. മെസിക്കൊപ്പം നെയ്മറും എംബാപ്പെയുമുണ്ടായിട്ടും ചാംപ്യന്‍സ് ലീഗ് കിരീടത്തിലെത്താന്‍ ഫ്രഞ്ച് ക്ലബിന് സാധിച്ചില്ല. ഇതിനിടെ ആരാധകരുടെ…

Read More

മേജർ ലീഗ് സോക്കർ; ഇന്റർ മയാമിക്ക് സമനില, രക്ഷകനായി ലിയോണൽ മെസി

മേജര്‍ ലീഗ് സോക്കറില്‍ ലിയോണല്‍ മെസിയുടെ ഇന്റര്‍ മയാമിക്ക് സമനില. ശക്തരായ ലാ ഗാലക്‌സിയെ 1-1 സമനിലയില്‍ പിടിക്കുകയായിരുന്നു മയാമി. തോല്‍വി ഉറപ്പിച്ചിരിക്കെ ഇഞ്ചുറി സമയത്ത് ലിയോണല്‍ മെസി നേടിയ ഗോളാണ് മയാമിക്ക് സമനില സമ്മാനിച്ചത്. നേരത്തെ, ദെജാന്‍ ജൊവേല്‍ജിക്കിന്റെ ഗോളിലാണ് ഗാലക്‌സി മുന്നിലെത്തിയത്. സമനില പിടിച്ചെങ്കിലും ഈസ്റ്റ് കോണ്‍ഫറന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത് തുടരുകയാണ് മയാമി. അഞ്ച് തവണ ചാംപ്യന്മാരായിട്ടുള്ള ഗാലക്‌സി വെസ്റ്റേണ്‍ കോണ്‍ഫറന്‍സ് പോയിന്റ് പട്ടികയില്‍ എട്ടാമതാണ്. സൂപ്പര്‍ താരങ്ങളുടെ നിരയുണ്ടായിട്ടും മയാമിക്കെതിരെ ഗാലക്‌സിക്കായിരുന്നു…

Read More

തന്റെ അവസാന ക്ലബ് ഇന്റർ മയാമിയെന്ന് ലൂയിസ് സുവാരസ്

തന്റെ ഫുട്‌ബോൾ കരിയറിലെ അവസാന ക്ലബ് ഇന്റർ മയാമിയെന്ന് ലൂയിസ് സുവാരസ്. മേജർ ലീ?ഗ് സോക്കറിന് മുമ്പായുള്ള സൗഹൃദ മത്സരത്തിന് പിന്നാലെയാണ് സുവാരസിന്റെ വാക്കുകൾ. ഡിസംബർ ആദ്യമാണ് ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ സുവാരസിന്റെ കരാർ അവസാനിച്ചത്. കാൽമുട്ടിന് ശസ്ത്രക്രിയ ആവശ്യമുള്ളതിനാൽ താരം കരിയർ അവസാനിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. പക്ഷേ ബാഴ്‌സലോണയിലെ തന്റെ സഹാതാരങ്ങൾക്കൊപ്പം സുവാരസ് വീണ്ടും ഒന്നിച്ചു. തന്റെ തീരുമാനം തന്റെ കുടുംബത്തിന് അറിയാം. എന്നാൽ താൻ എത്രകാലം മയാമിക്കൊപ്പം ഉണ്ടാകുമെന്ന് അറിയില്ല. തന്റെ കുടുംബത്തോടൊപ്പം ഇനിയുള്ള കാലം…

Read More

ഇത്തവണ ആരാധകരെ നിരാശരാക്കേണ്ടെന്ന് കരുതി മെസി കളത്തിലിറങ്ങി, ഫലം തോൽവി

ഹോങ്കോങ്ങിൽ മൈതാനത്തിറങ്ങാതിരുന്ന മെസി ടോക്കിയോയിൽ ആരാധകർക്കായി 30 മിനിറ്റ് മത്സരത്തിനിറങ്ങിയെങ്കിലും ഇന്റർ മയാമിക്ക് വിജയിക്കാനായില്ല. വിസെൽ കോബെക്കെരിയായ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ മയാമി 4-3 ന് പരാജയപ്പെട്ടു. മത്സരത്തിൽ അവസാന 30 മിനിറ്റ് മൈതാനത്ത് ഇറങ്ങിയെങ്കിലും പെനാൽറ്റി കിക്കെടുക്കാൻ മെസി എത്തിയില്ല. അറുപതാം മിനിറ്റിൽ റൂയിസിന് പകരക്കാരനായിട്ടായിരുന്നു മെസി ഇറങ്ങിയത്. എഴുപത്തിരണ്ടാം മിനിറ്റിൽ ലൂയി സുവാരസ് ഒരു ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടാൻ ശ്രമം നടത്തിയെങ്കിലും ചെറിയ വ്യത്യാസത്തിന് പന്ത് പുറത്തേക്ക് പോയി. ഗോൾ നേടാനുള്ള…

Read More

ഇന്റർ മയാമി- അൽ നസർ മത്സരത്തിൽ റൊണാൾഡോ കളിക്കില്ല, മെസിയും കൂട്ടരും ഇന്ന് ഇറങ്ങും

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്റർ മയാമി- അൽ നസർ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്തതാണ് കാരണമെന്ന് അൽനാസർ കോച്ച് ലൂയി കാസ്ട്രോ അറിയിച്ചു. മെസിയും സുവാരസും കളിക്കുന്ന അമേരിക്കൻ ക്ലബ്ബ് ഇന്റർ മയാമി ക്രിസ്റ്റ്യാനോയില്ലാത്ത സൗദി ക്ലബ്ബ് അൽ നസറിനെ നേരിടും. വ്യാഴാഴ്ച രാത്രി 11.30 നാണ് മത്സരം. മെസിയും ക്രിസ്റ്റിയാനോയും മുഖാമുഖം വരുന്ന അവസാന മത്സരമാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ലാസ്റ്റ് ഡാൻസ് എന്നായിരുന്നു മത്സരത്തിന് പേരിട്ടിരുന്നത്….

Read More

ചരിത്ര നേട്ടത്തിനരികെ ഇന്റർ മയാമി; ലീഗ്‌സ് കപ്പ് ലക്ഷ്യമിട്ട് മെസിയും സംഘവും ഇന്നിറങ്ങും

ലീഗ്സ് കപ്പിലെ ആദ്യ കിരീടം ലക്ഷ്യമിട്ട് ലിയോണൽ മെസിയുടെ ഇന്റർ മയാമി ഇന്നിറങ്ങുന്നു.ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ആറരയ്ക്ക് നടക്കുന്ന ഫൈനലില്‍ നാഷ്‌വില്ലെയാണ് എതിരാളി. ഇന്റര്‍ മയാമി ക്ലബിന്റെ ചരിത്രത്തിലെ ആ സുവര്‍ണ നേട്ടത്തിന് ഒരു ജയം മാത്രമാണ് ബാക്കിയുള്ളത്.തുടരെ പതിനൊന്ന് മത്സരങ്ങളില്‍ ജയമില്ലാതെ പതറിയ ടീം മെസി വന്നതിന് ശേഷമുള്ള ആറ് കളിയിലും ജയിച്ചു. അതും ഇന്നോളമില്ലാത്ത തരത്തില്‍ വന്‍ മാര്‍ജിനുകളില്‍. ആറ് കളിയില്‍ ഒന്പത് ഗോളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും മെസി തന്നെ. സെര്‍ജിയോ…

Read More