കുവൈത്തില്‍ ഈ മാസത്തോടെ വേനല്‍ ചൂടിന്റെ തീവ്രത കുറയും

കുവൈത്തില്‍ ഈ മാസത്തോടെ വേനല്‍ ചൂടിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. ഓഗസ്റ്റ് 24 വ്യാഴാഴ്ചയോടെ സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നതോടെ കനത്ത ചൂടിന് ആശ്വാസമാകുമെന്ന് അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസ് അംഗം ബദർ അൽ-അമിറ പറഞ്ഞു. സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുകയും, കാറ്റിന്‍റെ ദിശ വടക്ക് പടിഞ്ഞാറാണെങ്കില്‍ മഴ ദുർബലമായിരിക്കും. എന്നാല്‍ കാറ്റ് തെക്കോട്ടാണ് വീശുന്നതെങ്കില്‍ കനത്ത മഴ ലഭിക്കുമെന്ന് അൽ-അമിറ പറഞ്ഞു. വേനലിൻറെ അവസാന ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട്, ശൈത്യകാലം മുഴുവനും തെളിഞ്ഞു കാണുന്ന…

Read More