
സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതം; നടന്റെ മൊബൈല്‍ സ്വിച്ച് ഓഫ്
ഹൈക്കോടതി മുന്‍ കൂര്‍ ജാമ്യം നിഷേധിച്ചതോടെ ലൈംഗികാരോപണ കേസില്‍ പ്രതിയായ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതം. തിരുവനന്തപുരം മ്യൂസിയം പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലേക്ക് തിരിച്ചത്. നടിയുടെ പരാതിയില്‍ സിദ്ദിഖിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ്. കൊച്ചിയില്‍ സിദ്ദിഖിനായി വ്യാപക തിരച്ചിലാണ് നടക്കുന്നത്. നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. സിദ്ദിഖ് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഉണ്ടെന്നും വിവരങ്ങളുണ്ട്. നിലവില്‍ നടന്റെ മൊബൈല്‍ സ്വിച്ച്…